0%

Chapter Title : പ്രവാസി [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 76.1K

ആ ചടുലതയും അവൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു..

ജ്യൂസ് കൊടുക്കുന്നതിനിടയിൽ അഷ്‌റഫിന്റെ കണ്ണ് തന്റെ മേൽ ഉടക്കി നിൽക്കുന്നത് തെസ്നിയും അറിഞ്ഞു. അവൾ അവനെ നോക്കി ഒന്ന് കണ്ണിറുക്കി, എന്നിട്ട് ലതച്ചേച്ചിയോട് എന്തോ പറഞ്ഞു ചിരിച്ചു.

​അഷ്‌റഫിന്റെ ഉള്ളിൽ ഇപ്പോൾ ചെറിയൊരു വെപ്രാളമുണ്ട്. എല്ലാവരും ഒന്ന് വേഗം പോയിരുന്നെങ്കിൽ ആ രണ്ട് വർഷത്തെ പലിശയും മുതലും ചേർത്ത് ഒന്ന് വീട്ടിത്തുടങ്ങാമായിരുന്നു.

എല്ലാവരും ജ്യൂസ് ഒക്കെ കുടിച്ച് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ്  അഷ്‌റഫ്‌ പതുക്കെ രമേശേട്ടന്റെ അടുത്തുചെന്ന് ചെവിയിൽ മന്ത്രിച്ചു.

​രമേശേട്ടാ.മദ്യപാനം ഉണ്ടോ..? സാധനം കയ്യിലുണ്ട്, സ്കോച്ച് കൊണ്ട് വന്നിട്ടുണ്ട്."
​രമേശേട്ടന്റെ കണ്ണൊന്ന് തിളങ്ങി. "നീ ഇങ്ങെടുക്ക് അഷ്‌റഫേ... ഇന്ന് രാത്രി അതൊന്നു പരീക്ഷിച്ചേക്കാം!" എന്ന് പറഞ്ഞ് പുള്ളി ചിരിച്ചു. അഷ്‌റഫ്‌ പതുക്കെ ലതച്ചേച്ചിയെ ഒന്ന് നോക്കി. "ചേച്ചിക്ക് വല്ല പ്രശ്നവുമുണ്ടോ?"

​"ഏയ് അതൊന്നും സാരമില്ലടാ, നിങ്ങൾ തമ്മിൽ ഇങ്ങനെയൊക്കെയല്ലേ," എന്ന് പറഞ്ഞ് ലതച്ചേച്ചി ഗ്രീൻ സിഗ്നൽ കൊടുത്തു. ഉടനെ അഷ്‌റഫ് അകത്തുപോയി ഗൾഫിൽ നിന്ന് കൊണ്ടുവന്ന ആ  ബോട്ടിൽ എടുത്ത് കവറിൽ പൊതിഞ്ഞ് ആരും കാണാതെ രമേശേട്ടന്റെ കയ്യിൽ ഏൽപ്പിച്ചു. രമേശേട്ടന്റെ മുഖത്ത് ഇപ്പോൾ 100  വോൾട്ടിന്റെ ചിരി!

​അതേസമയം അകത്തെ റൂമിൽ തെസ്നിയും ലതച്ചേച്ചിയും വർഷയും കൂടി നല്ല സംസാരത്തിലായിരുന്നു. വർഷയ്ക്ക് തെസ്നിയുടെ ആ ഗൾഫ് സാധനങ്ങളൊക്കെ കണ്ടപ്പോൾ വലിയ കൗതുകം. തെസ്നി തന്റെ ഡ്രസ്സിങ് ടേബിൾ തുറന്ന് അഷ്‌റഫ്‌ കൊണ്ടു വന്ന നല്ല ലിപ്സ്റ്റിക്കുകളും ബോഡി സ്പ്രേയും ഒക്കെ വർഷയ്ക്ക് എടുത്തു കൊടുത്തു.
​"ഇത് നിനക്ക് ഇരിക്കട്ടെ വർഷേ...

എന്ന് പറഞ്ഞു തെസ്നി അവൾക്ക് കൊടുത്തു. 

💬 Comments

View all comments