0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 514.3K

എല്ലാവരും ഉറങ്ങാനായി രണ്ടാളും കാത്തിരുന്നു. രണ്ട് വീട്ടിലും ഉള്ള എല്ലാവരും ഉറങ്ങിയപ്പോൾ ഏകദേശം രാത്രിയിൽ 10 മണി കഴിഞ്ഞു. രണ്ടാളും മുകളിലത്തെ നിലയിലെ മുറിയിലായത് കൊണ്ട് ഇത്തിരി റിസ്കാണ് തമ്മിലുള്ള കണ്ടുമുട്ടൽ.

എന്നാൽ ഈ നിമിഷം അവർക്ക് രണ്ടാളിനും എന്ത് റിസ്കെടുക്കാനും ഒരു മടിയുമില്ലായിരുന്നു.

അജ്മൽ അവൻ്റെ റൂമിൽ നിന്നും ഇറങ്ങി ചെരുപ്പ് ഊരി വള്ളി കൊണ്ട് ഇടുപ്പിൽ കെട്ടിവെച്ച് മുകളിലെ നിലയുടെ പിൻവാതിൽ തുറന്ന് അത് പുറത്ത് നിന്ന് പൂട്ടി അടുക്കളയുടെ മുകളിലൂടെ തുണി കെട്ടി ഇറങ്ങി തൊട്ടപ്പുറത്തെ മതിൽ ചാടുന്നതിന് പകരം ഊർന്ന് ഇറങ്ങി 4 കാലിൽ എന്ന

രീതിയിൽ രണ്ട് കയ്യും കുടി തറയിൽ കുത്തി തലയുയർത്തി ശബ്ദമുണ്ടാക്കാതെ മെല്ലെ മെല്ലെ വർഷ കിടക്കുന്ന മുറിയുടെ നെരെ താഴെ എത്തി .

അവിടെ എത്തിയതിന് ശേഷം വർഷക്ക് മെസ്സേജിട്ടു. വർഷ അപ്പോൾ തന്നെ പുറകിലേക്ക് വരാനും അവിടെ തുണി കൊണ്ട് കയറ് പോലെ താഴേക്ക് ഇട്ടിട്ടുണ്ടെന്നും ഇൻഫോ കൊടുത്തു.

അജ്മൽ അവൻ്റെ മുറിയിൽ നിന്നും ഇറങ്ങിയ സമയത്ത് തന്നെ വർഷയും ഇവിടെ അവളുടെ കാമുകന് വേണ്ടി എല്ലാ തയ്യാറെടുപ്പും തുടങ്ങിയിരുന്നു. അങ്ങനെ വർഷയിട്ട ഷാളിലൂടെ അജ്മൽ ഒരു അഭ്യാസിയെ പോലെ മുകളിലെ നിലയിലേക്ക് കയറി വന്നു.

അവിടെ അവനായി അവൻ്റെ കാമുകി കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അജ്മൽ കയറിയ ഉടനെ വർഷ അവനെ ഒന്ന് കെട്ടിപ്പിടിച്ച് നിന്നതിന് ശേഷം ആ തുണി വലിച്ച് മുകളിലേക്ക് വലിച്ചിട്ടു.

രണ്ടാളും മുട്ടിൽ ഇഴഞ്ഞു ഒട്ടും ശബ്ദമുണ്ടാക്കാതെ വർഷയുടെ റൂമിലെത്തി. റൂമിലെത്തിയ ഉടനെ കതക് മെല്ലെ ചാരി മെല്ലെ

💬 Comments

View all comments