Chapter Title : പ്രവാസി 3 [Priyanka] [FE]
നോർമൽ കോൾ ചെയ്ത് നമ്മൾ ബീച്ചിൽ നിൽക്കുവാണെന്ന് പറയൂ. അവർക്ക് കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് കഴിഞ്ഞ് എൻ്റെ ഫോണിൽ നിന്നും വീഡിയോ കോളിൽ വിളിച്ച് അവർക്കിതൊക്കെ കാണിച്ച് കൊടുക്കാം
അത് കേട്ട തസ്നി ലത പറഞ്ഞത് പോലെ അവരെ വിളിച്ച് ബീച്ചിൽ നിൽക്കുന്ന കാര്യം പറഞ്ഞു. അപ്പോൾ അത് കേട്ട അവർക്കും ബീച്ച് കാണണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു.
തസ്നി അവരെ ലതയുടെ ഫോണിൽ നിന്നും വീഡിയോ കോൾ ചെയ്യാമെന്ന് പറഞ്ഞു വെച്ചു. ഉടനെ തന്നെ ലതയുടെ ഫോണിൽ നിന്നും ഷൈമയുടെ ഫോണിലേക്ക് വീഡിയോ കോൾ ചെയ്തു.
ലത ഷൈമക്കും സനക്കും ബീച്ചും അവരെ എല്ലാവരെയും കാണിച്ച് കൊടുത്തു അവരുമായി അരമണിക്കൂറോളം കത്തി വെച്ചു. ഷൈമക്കും സനക്കും ബീച്ച് നേരിട്ട് കാണിച്ച് കൊടുക്കാമെന്നും പറഞ്ഞാണ് അവസാനം അവരുടെ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
പിന്നീട് അശ്റഫിനെ വീഡിയോ കോൾ ചെയ്ത് തസ്നിയോട് സംസാരിക്കാൻ പറഞ്ഞു. തസ്നി ഉടനെ അശ്റഫിനെ വീഡിയോ കോൾ ചെയ്തു
അശ്റഫ് : എന്താ മോളെ തസ്നി നീ ഇപ്പോൾ എവിടെയാ
തസ്നി : ഞങ്ങളെല്ലാം ബീച്ച് കാണാൻ ഇറങ്ങിയതാണ് ഇക്കാ
അശ്റഫ് : മോനെന്തിയേ മോളെ തസ്നി
തസ്നി : നമ്മുടെ മോൻ ചേച്ചിയുടെ കയ്യിലുണ്ട് ഇക്കാ . ( അതു പറഞ്ഞ് ഫോൺ ലതയുടെയും മോൻ്റെയും നേർക്ക് കാണിച്ചു. അത് കണ്ട അശ്റഫ് ലതയോട് )
അശ്റഫ : എന്താ ചേച്ചി അവിടെ നിങ്ങൾ എല്ലാവരും അടിച്ച് പൊളിച്ച് നടക്കുകയാണോ
ലത : പിന്നില്ലാതെ… തസ്നി മോൾ ബീച്ചൊന്നും കണ്ടിട്ടില്ലല്ലോ. അപ്പോൾ തസ്നി മോളെയും
💬 Comments
View all comments