Chapter Title : പ്രവാസി 3 [Priyanka] [FE]
ഉണ്ടായത് കൊണ്ട് എനിക്ക് ബീച്ച് കാണാനും കടൽ തിരയിൽ ഇറങ്ങി കാൽ നനക്കാനുമൊക്കെ പറ്റി.
രമേശൻ : അപ്പോൾ ഇപ്പോഴും തസ്നി മോളുടെ പേടി മാറിയില്ല അല്ലേ. അല്ലെങ്കിലും ചെറിയ പേടി ഉള്ളത് നല്ലതാണ്. എന്തായാലും നമ്മുക്ക് തസ്നിമോളുടെ പേടി പോകെ പോകെ മാറ്റണം
തസ്നി : അതിന് നമ്മൾ എപ്പോഴും ബീച്ചിൽ പോകാൻ ഇക്ക സമ്മതിക്കുമോ
രമേശൻ : തസ്നി മോളും കേട്ടതല്ലേ അശ്റഫ് എന്നോട് പറഞ്ഞത്. തസ്നി മോളെ കൂട്ടുന്ന കാര്യം. അതുകൊണ്ട് തസ്നി മോൾ അക്കാര്യത്തിൽ വറീഡാകണ്ട.
പിന്നെ ബീച്ചിൽ ആദ്യമായി വന്നിട്ട് ആകെ കാൽ നനക്കാൻ മാത്രമല്ലേ തസ്നി മോൾക്ക് കഴിഞ്ഞുള്ളൂ. പിന്നെ തസ്നി മോൾക്ക് അവിടെ കണ്ട ഒരു കാര്യത്തിനോടും താല്പര്യം തോന്നിയില്ലേ
തസ്നി : അങ്ങനെ ചോദിച്ചാൽ എനിക്ക് പട്ടം പറത്താനും കുതിരയുടെയും ഒട്ടകത്തിൻ്റെയും പുറത്ത് കേറാനുമൊക്കെ തോന്നിയാരുന്നു. ഇപ്പോൾ വലിയ ആളായത് കൊണ്ട് അതൊന്നും നടക്കില്ലല്ലോ
രമേശൻ : എന്താ നടക്കാത്തത്. തസ്നി മോളെ വലിയ ആൾക്കാരും കല്യാണം കഴിഞ്ഞവരും പ്രായമായവർ പോലും തസ്നി മോൾ പറഞ്ഞ കാര്യങ്ങളൊക്കെ അവിടെ ചെയ്യാറുള്ളതാണ്.
തസ്നി മോൾക്ക് ഇത്രയൊക്കെ ആഗ്രഹങ്ങൾ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്കതൊക്കെ നോക്കാമായിരുന്നല്ലോ. ഇനി എന്തായാലും നാളെ രാവിലെ തന്നെ തസ്നി മോളുടെ ഈ ആഗ്രഹങ്ങളെല്ലാം സാധിച്ചിട്ടേ ബാക്കിയുള്ളൂ.
അതെല്ലാം കഴിഞ്ഞിട്ടേ നമ്മൾ അടുത്ത പരിപാടിക്കുള്ളൂ .
തസ്നി : അതൊന്നും വേണ്ട രമേശണ്ണാ അതൊക്കെ വിട്ടേക്ക്
രമേശൻ : അതൊന്നും അങ്ങനെ വിടാൻ പറ്റില്ല തസ്നി മോളെ. എനിക്ക് വർഷ മോൾ പോലെ തന്നെയാണ് തസ്നി
💬 Comments
View all comments