0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 550.7K

ഫ്രെഷായി റൂം വെക്കേറ്റ് ചെയ്തു അടുത്ത ലൊക്കേഷനിലേക്ക് പുറപ്പെട്ടു.

ഇതിനിടയിൽ അവർ പ്രഭാത ഭക്ഷണവും ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്തു തസ്നി അവളുടെ അനിയത്തിമാർക്കും അശ്റഫിനും ലതയെ കൊണ്ട് എടുപ്പിച്ച വീഡിയോകളും ഫോട്ടോസുകളും അവളുണ്ടാക്കിയ ഗ്രൂപ്പിൽ അയച്ച് കൊടുക്കുകയും ചെയ്തു.

അത് കണ്ട ഷൈമയും സനയും അവരെ വിളിച്ച് അവരുടെ പരാതി ബോധിപ്പിക്കുകയും പിണങ്ങുകയും ചെയ്തു. അവരുടെ പിണക്കം മാറ്റാനായി ഒടുവിൽ അവരെയും കൊണ്ടുപോകാമെന്ന് വാക്ക് കൊടുത്തു ലത. അതോടെയാണ് അവരൊന്ന് അടങ്ങിയത് തന്നെ.

ബീച്ചിൽ നിന്നും റൂമിലേക്കുള്ള യാത്രയിൽ അന്ന് ബീച്ചിൽ നടന്ന കാര്യങ്ങളെ കുറിച്ച് അവർ സംസാരിച്ചു

രമേശൻ : തസ്നി മോളെ എങ്ങനെ ഉണ്ടായിരുന്നു പട്ടം പറത്തലും കുതിര സവാരിയും ഒട്ടക സവാരിയും ഒക്കെ. തസ്നി മോൾക്ക് അതൊക്കെ ഇഷ്ടമായോ

തസ്നി : ഒരുപാട് ഇഷ്ടമായി രമേശണ്ണാ. ഇതൊക്കെ എൻ്റെ ലൈഫിലെ ആദ്യത്തെ അനുഭവങ്ങളല്ലെ. ഞാൻ ശെരിക്കും enjoy ചെയ്തു രമേശണ്ണാ

രമേശൻ : തസ്നി മോൾക്കിപ്പോൾ കടലിൽ കാൽ നനക്കാനും കുതിരയുടെയും ഒട്ടകത്തിൻ്റെയും പുറത്ത് കയറാനുമൊക്കെയുള്ള പേടി മാറിയോ

തസ്നി : അതൊക്കെ മാറി രമേശണ്ണാ

രമേശൻ : എന്നാൽ ഇനി നമുക്ക് ഇടക്കിടക്ക് ഇങ്ങനെ പോകുന്നതിന് കുഴപ്പമില്ലല്ലോ

തസ്നി : ഒരു കുഴപ്പവുമില്ല. എനിക്ക് സന്തോഷമേയുള്ളൂ

രമേശൻ : ഈ ടൂർ തസ്നി മോൾക്കും കുഞ്ഞിനും വേണ്ടി പെട്ടെന്ന് തട്ടിക്കുട്ടിയത് കൊണ്ട് നമുക്ക് കുറച്ച് സമയം മാത്രമല്ലേ കിട്ടിയുള്ളൂ.

അല്ലെങ്കിൽ നമുക്ക് പോയ സ്ഥലങ്ങളിലൊക്കെ ഒരുപാട് സമയം നിന്നിട്ടേ തിരിച്ച് പോകത്തോളായിരുന്നു. അല്ലേ ലതേ

ലത : അതേ രമേശണ്ണാ

രമേശൻ

💬 Comments

View all comments