Chapter Title : പ്രവാസി 3 [Priyanka] [FE]
മോളെ ഷൈമ. നമുക്കൊരുമിച്ച് തസ്നിയെ കാണാൻ പോകാം.
അതും പറഞ്ഞു ലത ഷൈമയുടെ കൈ പിടിച്ച് തസ്നിയുടെ മുറിയിലേക്ക് ചെന്നു. റൂമിൽ ചെന്ന പാടെ ഷൈമ ചെറുതായി കുലുക്കി കുലുക്കി ശബ്ദമുണ്ടാക്കാതെ തസ്നിയെ ഉണർത്തി.
കൊച്ച് നല്ല ഉറക്കത്തിലായ കാരണം ഷൈമ തസ്നിയോട് ലതയെ ചൂണ്ടിക്കാണിച്ച് കൊടുത്തു ലത വന്ന കാര്യം അറിയിച്ച് കൊടുത്തു. ലതയെ കണ്ട തസ്നി ഉടനെ എഴുന്നേറ്റ് പോയി പല്ല് തേച്ച് മുഖം കഴുകി വൃത്തിയായി വന്നു.
തസ്നി : ( മോൻ ഉണരാതിരിക്കാനായി താഴ്ന്ന ശബ്ദത്തിൽ ) ചേച്ചി എപ്പോൾ വന്നു.
ലത : ഇപ്പോൾ വന്നതേയുള്ളൂ. വന്നിട്ട് ഒരു ചായ കുടിച്ചു. എന്നിട്ട് തസ്നിമോളെ കാണാനായി റൂമിലോട്ട് വന്നതാണ്. തസ്നിമോളും കുഞ്ഞും നല്ല ഉറക്കത്തിലാണെന്ന് ഇവര് പറഞ്ഞായിരുന്നു.
തസ്നി : അത് ചേച്ചി മോന് ഇത്തിരി മുന്നേ പാൽ കൊടുത്ത് ഉറക്കി കെടത്താൻ നോക്കിയതാണ്. ആ കൂട്ടത്തിൽ ഞാനുമങ്ങ് ഉറങ്ങിപ്പോയി
ലത : അത് മനസ്സിലായി തസ്നി മോളെ
തസ്നി : ചേച്ചി ഉച്ചക്ക് ചോറൊക്കെ ഉണ്ടിട്ട് പോയാൽ പോരെ നമുക്ക്
ലത : ഉച്ചക്ക് ചോറും കഴിച്ച് വൈകിട്ടത്തെ ചായ കുടിയും കഴിഞ്ഞേ പോകുന്നുള്ളൂ നമ്മൾ . അതു പോരെ തസ്നി മോളെ.
ഒത്തിരി നാൾ കൊണ്ട് വിചാരിക്കുന്നതാണ് തസ്നി മോളുടെ വീട്ടിൽ വന്ന് കുറച്ച് നേരം നിന്നിട്ട് എല്ലാരെയും ഒന്ന് പരിചയപ്പെട്ട് സ്ഥലവും വീടും ഒക്കെ കണ്ടിട്ട് പോകണമെന്ന്.
തസ്നി : എന്നാൽ പിന്നെ വൈകിട്ട് പോകാം അല്ലെ ചേച്ചി. അല്ലെങ്കിൽ ചേച്ചി രണ്ട് ദിവസം ഇവിടെ
💬 Comments
View all comments