0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 412.2K

കുടുംബാംഗങ്ങളോടുള്ള ലതയുടെ അടുപ്പവും പെരുമാറ്റവും കണ്ട് അവർക്കെല്ലാവർക്കും ലതയെ നന്നായി ബോധിച്ചു.

ചുറ്റുവട്ടത്തുള്ള വീടുകളെല്ലാം പഴമയുടെ പ്രൗഡിയോടെ നിൽക്കുന്ന വീടുകളും അവിടെ താമസിക്കുന്ന അവരെല്ലാം യാഥാസ്ഥിക ചിന്താഗതിക്കാരും അച്ചടക്കത്തോടെ വളർന്ന് വന്നവരുമായിരുന്നു. എല്ലാവരും മതപരമായി തന്നെ ഭവ്യതയോടെ ഉള്ള ജീവിതമാണ് നയിക്കുന്നത്.

അവിടെ ചുറ്റുപാടും നാനാ ജാതി മതക്കാരും താമസിക്കുന്നുണ്ടെങ്കിലും അവരെല്ലാം നല്ല മലയാളി പ്രൗഡിയിലാണ് ജീവിക്കുന്നത്. അവർക്കിടയിൽ നല്ല ഐക്യത്തോടെയാണവർ ജീവിച്ച് പോകുന്നത്.

എല്ലാവരുടെയും മുഖം ഐശ്വര്യം കൊണ്ട് തുളുമ്പുന്നുന്നുണ്ടായിരുന്നു . ഇതൊക്കെയായിരുന്നു ലതക്ക് അവരെയൊക്കെ കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ.

√√√√√√√√√√√√√√√√√√√√√√√√

(2). ഇതേ ദിവസം അങ്ങ് ലതയുടെ കുടുംബ വീട്ടിൽ വർഷ അവളുടെ കാമുകൻ അജ്മലിക്കായെ കണ്ടതിൽ വളരെ സന്തോഷത്തോടെ മതിമറന്ന് അവളുടെ മുറിയിൽ അജ്മലിൻ്റെ മെസ്സേജിനായി കാത്തിരിക്കുകയാണ്.

അതുപോലെ തന്നെ അജ്മലും തൻ്റെ പ്രണയിനിയെ കണ്ട സന്തോഷത്തിൽ അവളുമായി സല്ലപിക്കാനായി ഒരു ഇടവേള കാത്ത് രാവിലത്തെ ക്ലാസ്സിൽ ഇരിക്കുകയാണ്. കാത്ത് കാത്തിരുന്ന ഇടവേള വന്നതും അജ്മൽ മൊബൈലും എടുത്ത് ആരും പെട്ടെന്ന് കടന്ന് വരാത്ത സ്ഥലത്തേക്ക് പോയിട്ട് വർഷക്ക് മേസേജിടാൻ തുടങ്ങി

അജ്മൽ : Hello

വർഷ : Hi

അജ്മൽ : ഇപ്പോൾ ഇൻ്റർവെൽ സമയത്ത് ഇറങ്ങിയതാണ് മോൾക്ക് മെസേജിടാൻ

വർഷ : ഞാനും അജുക്കായുടെ മെസ്സേജിനായി കാത്തിരിക്കുകയായിരുന്നു

അജ്മൽ : എത്ര നാളായി എൻ്റെ വർഷുവിനെ ഒന്ന് കണ്ടിട്ട്. ഇന്ന് വൈകിട്ട് വീട്ടിൽ വന്നിട്ട് ഞാൻ മെസ്സേജിടാം. എന്നിട്ട് മോള് ഫ്രീയാകുമ്പോൾ എന്നെ വിളിച്ചാൽ മതി. എനിയെക്കാരു കാര്യം പറയാനുണ്ട്

വർഷ : ഞാൻ കാത്തിരിക്കാം അജുക്കാ. എനിക്കും പറയാനുണ്ട്

💬 Comments

View all comments