0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 435K

സാദ്ധ്യതയെ കുറിച്ചും അതിന് വേണ്ടിയുള്ള ആരോഗ്യവും ഉണ്ടോയെന്നും ഇല്ലെങ്കിൽ അതുണ്ടാകാനുള്ള മരുന്നും കഴിപ്പിക്കാൻ പറ്റുമോ എന്നും ഗർഭപാത്രത്തിന് ശേഷിയുണ്ടോ എന്നും നോക്കിക്കുകയും ചെയ്യണം.

രമേശൻ : എന്നാൽ പിന്നെ അങ്ങനെയാകട്ടെ. ഞാനെന്നാൽ കിടക്കാൻ നോക്കട്ടെ. നാളത്തെ കാര്യം കളർഫുൾ ആക്കാനുള്ളതല്ലേ. അതിന് വേണ്ടി എനിക്ക് രാവിലെ തന്നെ പോകണം.

ഇപ്പോൾ നീ പോയിട്ട് അശ്റഫിൻ്റെ കാര്യം സെറ്റ് ചെയ്ത് അവനെ അടുത്ത വർഷം നാട്ടിൽ വരുത്താൻ നോക്ക്.

അതും പറഞ്ഞു രമേശൻ ഉറങ്ങാൻ കിടന്നു. രമേശൻ ഉറങ്ങുന്നത് വരെ ലത അവിടെയിരുന്ന് അശ്റഫിനോട് എങ്ങനെ സംസാരിച്ച് റെഡിയാക്കാമെന്ന് ചിന്തിച്ച് ചിന്തിച്ച് ഒരു നല്ല ഐഡിയ മനസ്സിൽ രൂപപ്പെടുത്തിയെടുത്തു.

അശ്റഫിനെ നാട്ടിൽ വരുത്താനുള്ള അടവുമായി ലത ആ മുറി വിട്ട് പുറത്തിറങ്ങി മുകളിലെ വർഷയുടെ മുറി ലക്ഷ്യമാക്കി നീങ്ങി. മുകളിലേക്കുള്ള സ്റ്റെുപ്പുകൾ കേറുമ്പോൾ ലത വളരെ സന്തോഷത്തിലായിരുന്നു അന്ന് നടന്ന കാര്യത്തെക്കുറിച്ച് ഓർത്തും ഇനി നാളെ നടക്കാൻ പോകുന്ന കാര്യത്തെ കുറിച്ച് ഓർത്തും…

∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆

രാത്രിയിൽ അശ്റഫുമായി സംസാരിക്കാനായി രമേശൻ ഉറക്കമായപ്പോൾ ആ മുറി വിട്ട് ലത മുകളിൽ വർഷയുടെ റൂമിലെത്തി. റൂമിലെത്തിയ ലത അശ്റഫിന് ഫ്രീ ആയോ എന്ന് ചോദിച്ച് മെസേജിട്ടു.

മെസേജയച്ച് കുറച്ച് സമയം കഴിഞ്ഞ് അശ്റഫ് അതിന് റിപ്ലൈ ഇട്ട് തുടങ്ങി

അശ്റഫ് : ചേച്ചി ഞാനിപ്പോൾ ഫ്രീ ആയതേയുള്ളൂ. അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ

ലത : ഞാനത് പറയാനല്ല നിന്നോട് വരാൻ പറഞ്ഞത്. ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. ടൂർ കഴിഞ്ഞ് തസ്നി മോളെയും കുഞ്ഞിനെയും കുട്ടി വന്നു. അതാണ് ഇവിടുത്തെ വിശേഷം. മതിയായോ

💬 Comments

View all comments