0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 453.2K

തത്കാലം അതിൻ്റെ കാര്യം ഭാവിയിൽ നമ്മുടെ കാര്യങ്ങൾ എല്ലാം വിചാരിക്കുന്നത് പോലെ തന്നെ നടന്ന് കിട്ടിയാൽ പിന്നെ തമാശയായി അശ്റഫിനോട് സംസാരിച്ച് ആ വിഷയം വിടാം.

ഒരിക്കലും അവനെ പിണക്കുന്നത് നമ്മുടെ പരിപാടിക്ക് ശരിയാകില്ല.

ലത അങ്ങനെ ഓരോ കാര്യങ്ങളും ചിന്തിച്ച് താഴെ അവരുടെ മുറിയിൽ വന്ന് രമേശൻ്റെ ഒപ്പം കിടന്നു ഉറക്കമായി. രമേശനെ സഹായിച്ചും രമേശന് എന്നും കൂട്ടായും രമേശൻ്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിന്നും രമേശൻ പറയാതെ തന്നെ രമേശൻ്റെ ആഗ്രഹങ്ങൾ മനസ്സിലാക്കി സാധിച്ചു കൊടുക്കാൻ എന്തും ചെയ്തും

ഏതിനും ഏതറ്റവും വരെ പോയും രമേശൻ്റെ ഉറ്റ പാതിയായി ലത രമേശൻ്റെ അരിക് പറ്റി ചേർന്ന് കെട്ടി പിടിച്ചു കിടന്നു.

∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆

√√√√√√√√√√√√√√√√√√√√

(3). രാത്രിയിൽ ലതയുടെ കുടുംബ വീട്ടിൽ വർഷ അജ്മലിൻ്റെ മെസ്സേജിനായി കാത്തിരിക്കുകയാണ്. അജ്മൽ അന്നത്തെ പഠനമെല്ലാം കഴിഞ്ഞതിന് ശേഷം മൊബൈൽ എടുത്ത് അവൻ ഫ്രീയായെന്നും പറഞ്ഞ് വർഷക്ക് മെസ്സേജിട്ടു.

മെസ്സേജ് കിട്ടേണ്ട താമസം വർഷ അജ്മലിൻ്റെ ഫോണിലേക്ക് വിളിച്ച് പ്രേമാതുരമായി സംസാരിക്കാൻ തുടങ്ങി

വർഷ : അജൂക്കാ .

അജ്മൽ : ഹാ പറ വർഷു മോളെ

വർഷ : ഇക്കായുടെ ഇന്നത്തെ ബുസി ഷെഡ്യൂൽ കഴിഞ്ഞോ

അജ്മൽ : കഴിഞ്ഞല്ലോ വർഷു മോളെ. അതുകൊണ്ടല്ലേ ഞാൻ വർഷു മോൾക്ക് മെസ്സേജിട്ടത്

വർഷ : എത്ര നാളായി ഇക്ക നമ്മൾ തമ്മിൽ കണ്ടിട്ട് അല്ലേ അജുക്കാ

അജ്മൽ : രണ്ട് വർഷം. അതെ നമ്മൾ തമ്മിൽ കണ്ടിട്ട് രണ്ട് വർഷം കഴിഞ്ഞു. ഞാനെല്ലാ വെക്കേഷനിലും എല്ലാ ദിവസവും വർഷു വന്നിട്ടുണ്ടോ

💬 Comments

View all comments