0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 481.4K

അവിടെ പുല്ലുകൾ നിറഞ്ഞ തറയിൽ ഇരുന്നു. വർഷയെ അജ്മൽ പിടിച്ചവൻ്റെ മടിയിൽ കിടത്തി.

എന്നിടവളുടെ ചുണ്ടുകളിൽ വിരലുകൾ കൊണ്ട് കളിച്ചു. വർഷ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷമായിരുന്നു അജുവിൻ്റെ മടിയിൽ ഇങ്ങനെ കിടക്കണമെന്ന്. അങ്ങനെ കിടന്ന് കൊണ്ട് തന്നെ

വർഷ : എത്ര നാളായെന്ന് അറിയാമോ ഇതൊന്ന് അജുക്കായോട് പറയണമെന്ന് വിചാരിച്ചിട്ട്. ഇപ്പോഴാണ് ആശ്വാസമായത്.

അജ്മൽ : എനിക്കും

വർഷ : പിന്നെ ഇക്കാ നമ്മുടെ കല്യാണത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ

അജ്മൽ : അതൊക്കെ ഞാൻ ചിന്തിച്ചിട്ട് തന്നെയാ ഇന്ന് ഞാനത് പറഞ്ഞതും. ഞാൻ നിന്നെ കല്യാണം കഴിച്ചു സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.

വർഷ : ഞാനും അങ്ങനെ തന്നെ. പക്ഷേ നമ്മുടെ വീട്ടുകാർ ???

അജ്മൽ : അതും ഞാൻ ചിന്തിച്ചു. എൻ്റെ വാപ്പാക്കും ഉമ്മാക്കും എൻ്റെ ഒരിഷ്ടത്തിനും എതിർ നിൽക്കില്ല. അതെനിക്ക് ഉറപ്പുണ്ട്

വർഷ : എൻ്റെയും വീട്ടിൽ അങ്ങനെ തന്നെ. പക്ഷേ നമ്മൾ രണ്ടും രണ്ട് വിഭാഗത്തിൽ പെട്ടതായത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ഇക്കായുടെ വീട്ടിൽ

അജ്മൽ : അങ്ങനെ ഒരു പ്രശ്നവും എൻ്റെ വീട്ടിലില്ല. മോളുടെ വീട്ടിൽ ?

വർഷ : അങ്ങനെ വരാൻ ചാൻസില്ല. കാരണം എൻ്റെ അച്ഛനും അമ്മയും പ്രണയിച്ച് കെട്ടിയവരാണ്. അവരിപ്പോഴും പ്രണയിച്ച് ജീവിക്കുകയുമാണ്. … അതുകൊണ്ട് അവിടെയും No problem.

അജ്മൽ : പിന്നെന്താ വിശേഷം.. ഇത്ര സുന്ദരിയായിട്ടും നിനക്ക് കോളേജിൽ ഫാൻസൊന്നുമില്ലേ.

വർഷ : ഒരുപാടുണ്ട്. പക്ഷേ എൻ്റെ മനസ്സിൽ പണ്ടേ ഒരു ജിന്ന് കേറി കുടിയിരിക്കുന്നത് കാരണം വേറെ ആരെയും ഞാൻ അതിൻ്റെ

💬 Comments

View all comments