0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 483.5K

എൻ്റെ മോളെ കുറച്ച് നാൾ പ്രണയിക്കണം. ശരിക്കും പ്രണയിക്കണം.

അതിന് ശേഷം ഞാൻ കെട്ടും എൻ്റെ വർഷു മോളെ. എനിക്ക് കല്യാണത്തിന് മുമ്പും ശേഷവും ഉള്ള പ്രണയത്തെ അറിയണം. പിന്നെ എൻ്റെ കരിയറും ഒരു കരക്കെത്തിക്കണം.

അതാകുമ്പോൾ എനിക്ക് ആരെയും പേടിക്കാതെ എൻ്റെ വർഷു മോളെ സ്വന്തമാക്കാം. അതല്ലേ നല്ലത് മോളെ

വർഷ കുറച്ച് നേരം പ്രാക്ടിക്കലായി തന്നെ ചിന്തിച്ചതിന് ശേഷം

വർഷ : എനിക്കും അതുമതി എൻ്റെ ഇക്കാ. ഞാൻ കാത്തിരുന്നോളാം എൻ്റെ ഇക്കായുടെ ഭാര്യയാകാൻ വേണ്ടി എത്ര കാലം വരെയും .

അജ്മൽ : രണ്ട് വർഷം കഴിഞ്ഞാൽ ഞാൻ ഡോക്ടറാകും. അപ്പോൾ ഞാൻ നിന്നെ കെട്ടും. അത് കഴിഞ്ഞ് മതി പിജി ഒക്കെ ചെയ്യുന്നത്.

രണ്ട് വർഷം തന്നെ എനിക്ക് പിടിച്ച് നിൽക്കാൻ പാടാണ്. പക്ഷേ പിടിച്ച് നിന്നല്ലേ പറ്റൂ.

വർഷ : എനിക്കും. പക്ഷേ ഇക്കായുടെ തീരുമാനം തന്നെയായിരിക്കും എൻ്റെ തീരുമാനവും ഈ നിമിഷം മുതൽ.

അജ്മൽ : എന്നാൽ പോയാലോ ഇപ്പോൾ . ഒരുപാട് സമയമായില്ലേ മോളിങ് വന്നിട്ട്. ആരെങ്കിലും തിരക്കി വന്നാലോ

വർഷ : ശെരിയാണ്. ഞാനത് ഓർത്തില്ല. എങ്ങനെ ഓർക്കാനാണ്. എൻ്റെ പ്രാണൻ്റെ മുന്നിൽ ഞാനെല്ലാം മറന്ന് പോയി. എന്നാൽ ശരി ഇക്കാ. ഞാൻ പോട്ടെ

അതും പറഞ്ഞു രണ്ടാളും കെട്ടിപിടിച്ച് ഉമ്മകൾ വെച്ച് പിരിഞ്ഞു. പോകാൻ നേരം വിളിക്കാമെന്ന് ആംഗ്യം കാണിച്ചു രണ്ടാളും ടാറ്റ പറഞ്ഞ് പിരിഞ്ഞു.

ആദ്യം വർഷ അവിടെ നിന്നും മടങ്ങി. പിന്നീട് 10 മിനിട്ടോളം അജ്മൽ അവിടെ ഇരുന്ന് കഴിഞ്ഞ നിമിഷങ്ങളെ

💬 Comments

View all comments