Chapter Title : പ്രവാസി 3 [Priyanka] [FE]
എന്ത് കാര്യം
തസ്നി : അപ്പോ ഇക്കാക്ക് ഇത് തെറ്റായിട്ടാണോ തോന്നിയത്
അശ്റഫ് : ഞാനങ്ങനെ പറഞ്ഞോ എൻ്റെ പെണ്ണേ. ഞാനൊരു ഓളത്തിന് അങ്ങനെ പറഞ്ഞതല്ലേ
തസ്നി : അപ്പോൾ ഇക്കാക്കും ശരിയാണെന്ന് തോന്നി അല്ലേ.
അശ്റഫ് : ഹും തോന്നിയെൻ്റെ ചക്കരേ
തസ്നി : അങ്ങനെയാണെങ്കിൽ ഇക്ക ചേച്ചി പറഞ്ഞത് പോലെ തന്നെ എല്ലാ വർഷവും ലീവിന് വരുമോ ഇക്കാ
അശ്റഫ് : ഞാൻ വരാമെടീ… ഇനി അതിൻ്റെ കാര്യങ്ങൾ കമ്പനിയിൽ സംസാരിക്കണം. .
തസ്നി : സംസാരിക്ക് ഇക്കാ… നമ്മുടെ നല്ല ജീവിതത്തിന് വേണ്ടിയല്ലേ …
അശ്റഫ് : ഞാൻ സംസാരിച്ച് റെഡിയാക്കാം പോരെ….
തസ്നി : ശെരി ഇക്ക… മോൻ നല്ല ഉറക്കമാണ്. മോൻ ഉറങ്ങുന്ന സമയത്തല്ലേ രാത്രിയിൽ എനിക്കും ഉറങ്ങാൻ പറ്റൂ. പിന്നെ എനിക്ക് ചെറുതായി ഉറക്കവും വരുന്നു
അശ്റഫ് : ശെരി മോളൂ … മോൾ കിടന്നോളൂ
തസ്നി : ശെരി ഇക്ക.. ഉമ്മ… ഉമ്മ.. എൻ്റെ ഇക്കാക്ക് ഒരുപാടൊരുപാട് പൊന്നുമ്മ… പിന്നെ ഇക്കാ മറക്കല്ലേ ഞാൻ പറഞ്ഞ ലീവിൻ്റെ കാര്യം…
അശ്റഫ് : ഇല്ല എൻ്റെ തസ്നി മോളെ.. ഞാൻ ok ആക്കാം.. എൻ്റെ തങ്കക്കുടത്തിന് ഉമ്മ.. ഉമ്മ ഉമ്മ ഉമ്മ …
ശെരി ഞാൻ ഫോൺ വെക്കുകയാണ്… എന്നാൽ മോളുറക്കം കളയണ്ട… കിടന്നോളൂ…
അതും പറഞ്ഞു അശ്റഫ് ഫോൺ കോൾ അവസാനിപ്പിച്ചു…
ഫോൺ വെച്ചതിന് ശേഷം തസ്നി ഹാപ്പിയായി. അവളുടെ ഭാവിയിൽ അവളുടെ അശ്റഫ് ഇക്കായുടെ ഒപ്പം നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.
അടുത്ത
💬 Comments
View all comments