Chapter Title : പ്രവാസി 3 [Priyanka] [FE]
ആ ലൈഫും ആസ്വദിക്കാൻ നമുക്ക് പറ്റുമെന്നും, നേരെ മറിച്ചാണെങ്കിൽ വയസ്സാൻ കാലത്തും മക്കളുടെ കല്യാണ കാര്യത്തിനായി നമ്മൾ രണ്ടാളും ഓടേണ്ടി വരുമെന്നും ചെറു മക്കളെ
കൊഞ്ചിക്കേണ്ട പ്രായമെത്തുമ്പോൾ ഒന്നിനും ആവതില്ലാത്ത അവസ്ഥയിലും നമ്മൾ രണ്ടാളും ആകുമെന്നും ഒക്കെ ചേച്ചി പറഞ്ഞു….
അതുകൊണ്ട് ഇന്ന് അശ്റഫ് ഇക്ക വിളിക്കുമ്പോൾ ചേച്ചി പറഞ്ഞതായി ഇതൊക്കെ ഇക്കായോട് പറയണമെന്നും പറഞ്ഞു. പിന്നെ അതിൻ്റെ ഗുണവും ഇക്കായോട് ഞാൻ പറഞ്ഞ് മനസ്സിലാക്കണം എന്നും എന്നിട്ട് ഇക്കായോട് വർഷത്തിൽ ഒരിക്കൽ ലീവാക്കാൻ പറയാനും പറഞ്ഞു.
അശ്റഫ് : എന്നിട്ട്
തസ്നി : പിന്നെ ചേച്ചി പറയുവാ രണ്ടാളും രണ്ടിടത്ത് നിന്നിട്ട് എങ്ങനെയാണ് ജീവിതം സുഖിക്കാൻ പറ്റുന്നത് എന്ന് ചോദിക്കണമെന്നും അതുകൊണ്ട് എല്ലാ കൊല്ലവും വരാൻ നോക്കാനുള്ള പരിപാടി ഇക്കാനോട് ചെയ്യാനും ആവശ്യപ്പെടാനും ചേച്ചി പറഞ്ഞു.
അശ്റഫ് : ഹോ ചേച്ചി കൊള്ളാല്ലോ… എൻ്റെ ഭാര്യക്ക് നല്ല വൃത്തിക്ക് ക്ലാസ്സ് എടുത്തു അല്ലേ
തസ്നി : പോ ഇക്കാ ചേച്ചിയെ കളിയാക്കാതെ… ചേച്ചി നമ്മുടെ നന്മക്കായി പറഞ്ഞതല്ലേ. അതൊക്കെക്കൊണ്ട് നമുക്കല്ലേ നല്ലത്. അതെന്താ ഇക്ക അങ്ങനെ ചിന്തിക്കാത്തത്
അശ്റഫ് : അതൊക്കെ ശെരി തന്നെ. അതൊക്കെ പോട്ടെ ഇതൊക്കെ കേട്ടിട്ട് എൻ്റെ തക്കുടുവിൻ്റെ അഭിപ്രായമെന്താണ്
തസ്നി : എൻ്റെ ഇക്കാ.. നിങ്ങൾ ഒരു മണ്ടനാണോ… എനിക്കും ചേച്ചി പറഞ്ഞത് ശരിയാണ് എന്ന് തോന്നിയത് കൊണ്ടല്ലേ ഞാനും ഇക്കയോട് അത് അതുപോലെ പറഞ്ഞത് തന്നെ. ഇത് കേട്ടിട്ട് ഇക്കയുടെ അഭിപ്രായം പറ
അശ്റഫ് : നിനക്കും ചേച്ചിക്കും അത് ശെരിയായി തോന്നുമ്പോൾ എനിക്ക് മാത്രം തെറ്റായി തോന്നിയിട്ട്
💬 Comments
View all comments