Chapter Title : പ്രീമിയം ടൈം [TGA]
കാശ് കൊടുത്ത് തന്നെ വാങ്ങണം. അല്ലെങ്കിതന്നെ അച്ചു ഇത് വച്ചാ അണ്ടി പോയ അണ്ണാൻ്റെ ലുക്ക് ആയിരിക്കും. ഇത് കൊള്ളാവല്ലോ. എനിക്ക് നല്ല സ്റ്റൈലായിരിക്കും. Link അയച്ച് താ, ഞാൻ മേടിച്ചോളാം ."
" പോടാ പുല്ലേ .... അച്ചു പാവം, ഒരു കണ്ണാടി മേടിച്ച് കൊടുക്കാനുള്ള സൻമനസെങ്കിലും കാണിക്കടാ. നന്ദി വേണമെടാ പന്നി , നിനക്ക് കാണുബോ ഒള്ള സ്നേഹം മാത്രവേയുള്ളു , അല്ലെങ്കി വല്ല പെണ്ണുങ്ങളുമായിരിക്കണം "
" ഓ.. പിന്നെ.. നീ ഒന്നും മേടിക്കാത്ത പോലെ ... 24000 രൂപയാ ഈ മാസം credit card അണ്ണാക്കിലോട്ട് ഞാൻ അടച്ചത്. "
" അനിതാ പിള്ളടെ കയ്യി പുതിയ എയർപോട് കണ്ടു. അതും നീയായിരിക്കും മേടിച്ചത്. "
" എൻ്റെ പൊന്നെ, നീ വാങ്ങിച്ചോ , ഒന്നു വായടക്കോ പ്ലീസ് " രാഹുൽ ചെവിപൊത്തി പിടിച്ചു "
" നിൻ്റെ സൗജന്യം ഒന്നും വേണ്ട. അടുത്ത മാസം സാലറി കിട്ടുമ്പോ എൻ്റെന്ന് മേടിച്ചോ. " നിത്യയൊരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ചോക്കലൈറ്റിൽ ഒരു കടി കടിച്ചു.
"നിൻ്റെന്നോ , ഓ... കിട്ടിയത് തന്നെ. "രാഹുൽ വീണ്ടും താടിക്ക് കൈയ്യും കൊടുത്ത് കണ്ണടച്ചു. മയക്കം കൊറച്ചു മിച്ചമുണ്ട്.
"ടാ... "
"മ്മ്.."
" ശ്രീലത ചേച്ചിയുമായി പിന്നെ വിളിച്ചോ"
"എന്തിന്.. ഇല്ല"
"ദുഷ്ടൻ."
" ഭർത്താവ് വന്ന് വിളിച്ചപ്പോ എല്ലാം മറന്ന് കൂടെപ്പോവാൻ ഞാനും കൂടിയല്ലെ നിർബന്ധിച്ചത്. ഞാൻ വിളിച്ച് ബന്ധം പുതിക്കിട്ട് വേണം പുതിയ പ്രശ്നമുണ്ടാവാൻ , ജീവിച്ച് പോട്ടടെയ് "
"നിനക്ക് ഒരു വെഷമോം ഇല്ലേ? "
"എന്തിന്? ചേച്ചിക്ക് തോന്നുമ്പോ എന്നെ വിളിക്കട്ടെ. അടിച്ചു പിരിഞ്ഞതൊന്നുമല്ലലോ. കുടുബമായിട്ട് ജീവിക്കാനല്ലെ എല്ലാർക്കും ആഗ്രഹം . രണ്ടു പേർക്കും എന്തയാലും അത് പറ്റൂല. ."
"ഞാൻ പോയാലും നീയെന്നെ പിന്നെ വിളിക്കുല അല്ലേ?"
രാഹുൽ കണ്ണു തുറന്ന് ചോദ്യഭാവത്തിൽ നിത്യയെ നോക്കി. അവളുടെ ചെമ്പിച്ച ഡൈ ചെയ്ത മുടി ഇളം കാറ്റിൽ പറക്കുന്നുണ്ടായിരുന്നു. ജനലിലൂടെ എത്തി നോക്കുന്ന പോക്കു വെയിൽ എവിടെയെല്ലാമോ തട്ടി ചിന്നിചിതറി
💬 Comments
View all comments