0%

Chapter Title : ?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാവാം കൊച്ചിയിൽ ഞാൻ പഠിക്കുന്ന കോളജിൽ അഡ്മിഷൻ കിട്ടിയത്. അന്നത്യവശ്യം പഠിക്കുന്ന ചെക്കനായ എന്റെയൊപ്പമാണ് ടീച്ചേർസ് അവളെ കൂട്ടാനായി പറഞ്ഞത്. ക്‌ളാസിൽ മിക്കപ്പോഴും വരുന്നതും ഉഴപ്പ് കാണിക്കാത്തതും ഒരു കാരണമായിരുന്നിരിക്കാം!

നല്ല ഫ്രെണ്ട്സ് ആയശേഷം, അവളുടെ മനസ്സിൽ ഞാനുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ അകലനായി ശ്രമിച്ചു. എനിക്കെന്തോ കാംപസ് പ്രണയത്തിൽ വിശ്വാസമില്ലായിരുന്നു. എന്റെ മനസ്സിൽ പ്രണയത്തിനു മറ്റൊരു മുഖമായിരുന്നു അത് നിഷ്കളങ്കമായ രണ്ടു മനസുകൾ തമ്മിൽ അറിയാതെ ഒന്നും പറയാതെ പരസ്പരം എല്ലാം മൊഴിയുന്ന വികാരമെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.

സ്നേഹപൂർവ്വം ജ്യോത്സ്നയോട് നിരസിച്ചെങ്കിലും ഏതാണ്ട് കോളേജ് ഫാർവെൽ ഡേയ് വരെ ജ്യോത്സ്ന പുറകെയുണ്ടായിരുന്നു. പക്ഷെ ഒടുക്കം അവളെന്നെ എല്ലാരുടെയും മുന്നിൽ കെട്ടിപിടിച്ചു കരഞ്ഞതാണ് മനസിലേക്ക് വന്നത്.

പക്ഷെ കോളേജ് കാലത്തിനു ശേഷം ഞാൻ വില്ലേജ് ഓഫീസിൽ ജോലിക്ക് കേറുന്നതിനു ഏതാണ്ടൊരു മാസത്തിനു മുൻപ് കൊച്ചിയിലെന്റെ വീട്ടിൽ യാദൃശ്ചികമായി ജ്യോത്സ്ന വന്നുകൊണ്ട് എനിക്ക് പ്രിജിയുടെ ഫോട്ടോ തന്നതും, അവൾക്കായി കല്യാണമാലോചിച്ചതും. അന്ന് ജ്യോത്സ്ന പറഞ്ഞത് എന്റെ മനസ് കേൾക്കാനാണ് തോന്നിയത്, പിന്നെ ആ ഫോട്ടോ കണ്ടപ്പോൾ തന്നെ പ്രിജിയെ എനിക്കെന്തോ ഇഷ്ടപ്പെട്ടിരുന്നു ആ മുഖം! എന്നോ കണ്ടു മറന്ന എനിക്ക് വേണ്ട പിറന്ന പെണ്ണാണ് എന്നുള്ള തോന്നൽ...

അത്രമേൽ ആ പച്ച ദാവണിയിലെ ആ സുന്ദരികുട്ടിയുടെ കണ്ണുകൾ എന്നോട് പറയുന്ന പോലെ തോന്നി. എന്റെ ഇഷ്ടത്തെ എന്റെ പൊന്നു മുത്തശ്ശിയോടല്ലാതെ പറയാൻ മറ്റാരുമില്ലാത്ത എനിക്ക് എനിക്കൊരു കുട്ടിയെ ഇഷ്ടമെന്ന് പറയുമ്പോ അവർക്കും ഒത്തിരി സന്തോഷമായി. ആ ഞായറാഴ്ച തന്നെ പ്രിജിയുടെ വീട്ടിലേക്ക് ആദ്യമായി ഞാനൊരു പെണ്ണുകാണലിനായി ചെന്ന

💬 Comments

View all comments