Chapter Title : ?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ]
മുൻപ് എന്റെ മനസ്സിൽ ഒരു ചോദ്യം കൂടെ പ്രീതിയോടു ചോദിയ്ക്കാൻ ഉണ്ടായിരുന്നു.
“പ്രണയം നിഷ്‍കളങ്കം ആണെന്ന് വിശ്വസിക്കുന്ന...പ്രണയത്തെ കുറിച്ച് ഇത്രയും മനോഹരമായ സങ്കല്പങ്ങൾ മനസിലുള്ള പ്രീതിക്ക്, എന്റെ ഷർട്ടിലെ വിയർപ്പിനോടുള്ള ഭ്രമം വരാനുള്ള കാര്യമെന്താണ്?”
“നീയിതു ചോദിക്കുമെന്ന് എനിക്കറിയാമായിരുന്നു അമൽ!”
“പക്ഷെ ഞാനിതിന്റെ ഉത്തരം പറഞ്ഞാൽ നീയെന്നെ ചിലപ്പോ…”
“എന്തെ? പ്രീതി അങ്ങനെ തോന്നാനും മാത്രം…”
“ഉഹും ഒന്നുമില്ല! ഇനിയെത്ര ദൂരം കൂടെയുണ്ട്, ഇരുട്ടായതു കൊണ്ട് അത്ര അറിയുന്നില്ല!”
“എത്താറായി അരമണിക്കൂർ കൂടെയുണ്ട്! പറ പ്രീതി…” റോഡിൽ തിരക്ക് നന്നേ കുറവായിരുന്നത് കൊണ്ട് ഞാനിടക്കിടെ പ്രീതിയുടെ മുഖത്തേക്കു നോക്കുന്നുണ്ടായിരുന്നു.
“നിന്നെ ഞാൻ മുൻപ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചില്ലേ?”
“ഉം…”
“ആ ചോദ്യത്തിലാണ് നീയിപ്പോ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കിടക്കുന്നത്…”
“പ്ലീസ് ഇനിയുമെന്തെങ്കിലും ഈ കളിയിൽ ബാക്കിയുണ്ടെങ്കിൽ പറ പ്രീതി…” ഞാനുമൊരല്പം ആകാംഷകഭരിതനായിരുന്നു.
“ഹിഹി കളിയൊന്നുമില്ല! പക്ഷെ നീയെങ്ങനെ ഇതെടുക്കുമെന്നെനിക്കറിയില്ല! ഇപ്പൊ നീയെന്നെ സ്നേഹിക്കുന്നപോലെ ബഹുമാനിക്കുന്നപോലെ തന്നെ ഇത് ഞാൻ പറഞ്ഞാലും നീ എന്നെ കാണണം…”
“ഉം …സമ്മതിച്ചു.”
“നീ കോളേജ് പഠിക്കുന്ന സമയത്തു, നീയന്നു പഠിച്ചിരുന്ന അതെ കോളേജിൽ ഞാനൊരിക്കൽ എക്സാം ഇൻവിജിലേറ്റർ ആയിട്ട് പോകുകയായിരുന്നു. നല്ല മഴയുള്ള ദിവസമാണ്. ഞാൻ കയറിയ ആ ബസ് ഒരു സ്റ്റോപ്പിൽ വന്നിങ്ങനെ നില്കുമ്പോഴാണ് ഞാൻ ആദ്യമായിട്ട് നിന്നെ ഈ രൂപത്തിൽ കാണുന്നത്. ചാറുന്ന മഴയത്തു ആ ബസ്റ്റോപ്പിൽ കുടയില്ലാതെ നീ ബുക്കും പിടിച്ചു തൂണിൽ ചാരി നില്കുന്നു. നീല ഷർട്ടാണ്, ഇന്സേര്ട്ട് ചെയ്തിട്ടുണ്ട്. നിന്റെ കോളേജ് റൂട്ട് പോകുന്ന ബസ് ആണെന്ന് കണ്ടക്ടർ വിളിച്ചു പറഞ്ഞപ്പോൾ നീ വേഗമാബസിൽ
💬 Comments
View all comments