0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

ബാഗ് കൊണ്ട് മറച്ച് കുനിഞ്ഞിരുന്നു. അവൾ കാരണം താലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായി.

"ഇതിനുള്ളത് ഞാൻ തരുന്നുണ്ട് മോളെ" ഞാൻ മനസ്സിൽ ഉറപ്പിച്ചു.

"അവൾക്ക് എന്തിന്റെ കേടാണ്, ഇങ്ങനെയുള്ള ഫോട്ടോയൊക്കെ ഷെയർ ചെയ്യാൻ" പ്രിയയുടെ ശബ്ദം ശബ്ദം കേട്ടപ്പോഴാണ് ഞാൻ മുഖം ഉയർത്തി നോക്കി.

ആ സമയം രമ്യ മിസ്സ്‌ ക്ലാസ്സിലേക്ക് കയറി വന്നു. അത് കണ്ട് ഞാൻ പിന്നെ സംസാരിക്കാം എന്ന് പ്രിയയോട് പറഞ്ഞു, അവൾ പോയി.

രമ്യ മിസ്സിന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. ഇനി ഇവരും അവളുടെ സ്റ്റാറ്റസ് കണ്ട് കാണുമോ? ഏയ്‌...

ക്ലാസ്സിൽ കയറിയ ഉടനെ മിസ്സിന്റെ നോട്ടം എന്നിലേക്ക് വന്നപ്പോൾ എന്റെ സംശയം മാറി. എന്നെ കണ്ടപ്പോൾ മിസ്സിന്റെ മുഖത്തെ ചിരി അങ്ങ് കൂടി.

" സാം കൊച്ചിലെ നല്ല ക്യൂട്ട് ആയിരുന്നല്ലേ"

മിസ്സിന്റെ ആ ചോദ്യം കേട്ടപ്പോൾ ക്ലാസ്സിൽ ഒരു കൂട്ടച്ചിരി മുഴങ്ങി. ഞാൻ ചമ്മി നാറി ഒന്നും പറയാൻ കഴിയാതെ നിന്നു.

രമ്യ  മിസ്സ്‌ മാത്‍സ് ആണ് പഠിപ്പിക്കുന്നത് അത് കൊണ്ട് എല്ലാ ഡിപ്പാർട്മെന്റിലും ക്ലാസ്സ്‌ എടുക്കുന്നുണ്ട്. അത്കൊണ്ടായിരിക്കും അവളുടെ കോൺടാക്ട് ലിസ്റ്റിൽ കയറിപ്പറ്റിയത്.

കളിയാക്കലുകൾക്ക് വിരാമമിട്ട് മിസ്സ്‌ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാനും ബുക്ക്‌ എടുത്ത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മല്പിടുത്തം തുടങ്ങി.

ഇടക്ക് ബോർഡിൽ 3 പ്രോബ്ലം എഴുതിയിട്ട് ചെയ്യാൻ പറഞ്ഞ്, അവരുടെ ബുക്കിൽ എന്തോ കളഞ്ഞ് പോയത്പോലെ തേടാൻ തുടങ്ങി.

"ടാ... ടാ..." ഞാൻ അടുത്തിരുന്ന വിഷ്ണുവിനെ വിളിച്ചു.

അവനിൽ നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ ഞാൻ അവനെ നോക്കി. കണ്ണ് തുറന്ന് വെച്ച്

💬 Comments

View all comments