0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

നീ എന്തിനാ എന്റെ മെക്കിട്ട് കേറുന്നത്." അവൻ ഒന്ന് കുറുകി കൊണ്ട് ചോദിച്ചു.

"നീ വെറുത ചൊറിയല്ലേ എനിക്ക് ദേഷ്യം വരുന്നുണ്ട്" ഞാൻ അല്പം കാര്യമായി തന്നെ പറഞ്ഞു.

"നീ അടങ്ങ്, ഞാൻ ഒന്ന് തമാശിച്ചതല്ലേ" അവൻ എന്നെ കൂളാക്കാൻ നോക്കി.

"ബാക്കിയുള്ളവന്റെ ആസനം കത്തി നിൽക്കുമ്പോൾ, അവന്റെ ഒരു തമാശ"

"നീ അത് വിട്, അവള് എന്തിനാ നിനക്കിട്ട് ഇപ്പോൾ ഇങ്ങനെ ഒരു പണി തന്നത്."

"ഒന്നും പറയണ്ട അളിയാ ഞാൻ അവളെ ഒന്ന് വേവ്കേറ്റാൻ നോക്കിയതാ"

"കേറ്റി... കേറ്റി... സ്വന്തം ആസനം പൊള്ളിച്ചു അല്ലേ?" അവൻ എന്നെ കളിയാക്കി.

"ടാ ക്ലാസ്സിലെ എല്ലാരും കണ്ട് കാണുമല്ലേ"

"പിന്നെ അവൾ ഡിലീറ്റ് ചെയ്തപ്പോൾ കാണാൻ പറ്റാത്തവർക്ക് ആ ശാമിന്റെ ഫോണിലെ സ്റ്റാറ്റസ് സേവ് ആപ്പിൽ നിന്നും അവൻ കാണിച്ച് കൊടുത്തു."

"ചെറ്റ അവനെ എന്റെ കയ്യിൽ കിട്ടും"

"നീ അവന്റെ കാര്യം വിട്, എല്ലാം തുടങ്ങി വെച്ചത് എല്ലാം നിന്റെ മറ്റവളല്ലേ"

"ടാ വേണ്ട..." ഞാൻ ഒരല്പം കടുപ്പിച്ച് പറഞ്ഞു.

"ഇല്ല നിർത്തി" അവൻ വാ അടച്ചു.

കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഐശുവിനെ ആരെങ്കിലും പറഞ്ഞാൽ ചിലപ്പോൾ എനിക്ക് കലിയിളകും. അത് വിഷ്ണുവിനും നന്നായി അറിയാം.

അവിടെ നിന്നും ക്ലാസ്സിൽ കയറുമ്പോൾ എല്ലാ മാറ്റവന്മാരുടെയും, മാറ്റവള്മാരുടെ മുഖത്ത് ഒരു ആക്കിയ ചിരിയുണ്ടായിരുന്നു. ക്ലാസ്സ്‌മേറ്റ്സ് ആണ് പോലും നാറികൽ  എന്നാലും ഈ ഊളകളുടെയൊക്കെ നമ്പർ എന്തിനാണോ ഐശു സേവ് ചെയ്ത് വച്ചേക്കുന്നത്.

ക്ലാസ്സിൽ കയറിയ ഞാൻ ആരോടും ഒന്നും മിണ്ടാതെ ബാക്ക് ബെഞ്ചിൽ പോയി മുഖം

💬 Comments

View all comments