0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

ആയപ്പോൾ എനിക്ക് സങ്കടമായി അത് കൊണ്ട് ഇങ്ങോട്ട് വരുന്നതിന് മുമ്പ് നിന്റെ കുറച്ച് കാൻഡിഡ് ഫോട്ടോസ് ഞാൻ സ്റ്റാറ്റസ് ഇട്ടു" അവൾ ഒരു കുസൃതി ചിരിയോടെയാണ് അത് പറഞ്ഞതെങ്കിലും എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ വെട്ടി.

പക്ഷെ അത് പറഞ്ഞു തീർന്ന് അവൾ അവിടെ നിന്നും ഓടി.

"ഡീ..." ഞാൻ വിളിച്ചെങ്കിലും അവൾ നിന്നില്ല.

എന്റെ കൈ യാന്ത്രികമായി മൊബൈൽ എടുത്ത് അവളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഓപ്പൺ ചെയ്തു. ഒരു സ്റ്റാറ്റസ് ട്രെയിൻ തന്നെ ഉണ്ടായിരുന്നു അത്.

ഞാൻ ചാളുവ ഒലിപ്പിച്ച് കിടക്കുന്നത് മുതൽ കൊച്ചിലെ തുണിയില്ലാണ്ട് ഓടുന്നത് വരെയുള്ള ഒരുപാട് ഫോട്ടോസ് അതിൽ ഉണ്ടായിരുന്നു.

അയ്യേ... മനുഷ്യനെ നാണം കെടുത്തി ഈ പെണ്ണ്. ഒന്നും വേണ്ടായിരുന്നു. ഞാൻ അതിൽ തന്നെ നോക്കി നിൽക്കുന്നതിന് ഇടക്ക് തന്നെ അവൾ ആ സ്റ്റാറ്റസുകൾ ഡിലീറ്റ് ചെയ്തു എന്ന് തോനുന്നു. ഏതായാലും കാണാൻ ഉള്ളവർ എല്ലാം കണ്ട് കാണും.

"ആ വരുന്നിടത്ത് വെച്ച് കാണാം..." ഞാൻ മനസ്സിൽ ഓർത്ത് അവിടുന്ന് ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു.

ക്ലാസ്സിന് മുന്നിൽ നിൽക്കുന്ന വിഷ്ണു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. തെണ്ടി സ്റ്റാറ്റസ് കണ്ട് കാണും.

"നീ എന്താടാ കിണിക്കുന്നെ ഇവിടെ ആരേലും തുണിയില്ലാതെ നിൽക്കുന്നുണ്ടോ?" അവന്റെ ആക്കിയ കിണി കണ്ട് ഞാൻ അവനോട് ചൂടിയി.

"ഇവിടെ ഇല്ല ആ ഐശ്വര്യയുടെ സ്റ്റാറ്റസിൽ നിൽക്കുന്നുണ്ടായിരുന്നു" അവൻ എന്നെ ആക്കി.

അത് കൂടി കേട്ടപ്പോൾ എന്റെ കണ്ട്രോൾ പോയി.

"ടാ മൈരേ... നീ എനിക്കിട്ട് ഉണ്ടാക്കല്ലേ" ഞാനവന്റെ തോളിൽ നന്നായി തന്നൊരിടി കൊടുത്തു.

"ടാ സാമേ..., അതിന്

💬 Comments

View all comments