0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

എന്നെയും കാത്ത് ഐശു അവിടെ തന്നെയുണ്ടായിരുന്നു.

"എന്താ നിനക്ക് പറയാൻ ഉണ്ടെന്ന് പറഞ്ഞത്" ഞാൻ അല്പം ദേഷ്യത്തോടെ തന്നെയാണ് ചോദിച്ചത്.

"സമേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ, നീ എന്തൊക്കെയാ കാണിച്ചത്. അതും അവളുമാരുടെ മുന്നിൽ വെച്ച്. പിന്നെ അവന്റെ ഒരുക്കത്തെ ഒരു ഫോട്ടോയും" അവൾ നിന്ന് ഉറഞ്ഞ് തുള്ളി.

"പിന്നെ നിനക്ക് മാത്രമല്ലെ നാണവും മാനവുമൊക്കെയുള്ളൂ"

"ഡാ അത് ഞാൻ അറിയാണ്ട് പറ്റിയതാണ് എന്ന് പറഞ്ഞില്ലേ? പിന്നെ രാവിലെ നീ എന്നെയും കുറെ പറ്റിച്ചില്ലേ? വിളിച്ചിട്ട് ഫോണു പോലും എടുക്കാതെ"

"വിളിച്ചിട്ട് ഫോൺ എടുത്തില്ലെങ്കിൽ നീ ഇങ്ങനെ ഒക്കെ ചെയ്യുമോ?"

"ഡാ പറഞ്ഞില്ലേ ഒരു അബദ്ധം പറ്റി പോയെന്ന്. നീ അത് വിട്ടേ എന്നിട്ട് നല്ല കുട്ടിയായി ആ ഫോട്ടോ ഡിലീറ്റ് ചെയ്തേ. അത് ലീക്ക് ആവുകയോ മറ്റോ ചെയ്താ ജീവിച്ചിരുന്നിട്ട് കാര്യമില്ല"

"എന്തിനാ ലീക്ക് ആവുന്നേ ഞാനത് കോപ്പിയെടുത്ത് കോളേജ് മൊത്തം ഒട്ടിക്കാൻ പോകുവാണ്. നറുമ്പോൾ നീ മാത്രം അല്ലല്ലോ? നമുക്ക് ഒരുമിച്ച് നാറാം"

"സാമേ..., നീ എന്തൊക്കെയാ ഈ പറയുന്നേ?" അത് പറയുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു, അവളുടെ ശബ്ദം ഇടറിയിരുന്നു.

അവളുടെ ഭാവം കണ്ടേപ്പോൾ എനിക്ക് പാവം തോന്നിയെങ്കിലൊയും അങ്ങനെയൊന്നും വിട്ട് കൊടുക്കാൻ ഞാൻ ഒരുക്കാമായിരുന്നില്ല.

കൃത്യം ആ സമയത്ത് ഇന്റർവെൽ കഴിഞ്ഞ ബെൽ മുഴങ്ങി.

"ഇന്റർവൽ കഴിഞ്ഞു, എനിക്ക് കൂടുതലൊന്നും പറയാനില്ല ഞാൻ പോകുന്നു" ഞാൻ അവിടെ നിന്നുമിറങ്ങുമ്പോഴും അവൾ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. അവളുടെ കണ്ണിലെ സങ്കടം കണ്ട് ഇനിയും അവിടെ നിലക്കാൻ കഴിയില്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഭാഗ്യത്തിന് ബെല്ലടിച്ചു, ഇന്റർവെൽ കഴിയാനുള്ള ബെല്ലടിക്കുമ്പോൾ ആദ്യമായി ആശ്വസിച്ചത് അന്നാണ്.

ക്ലാസ്സിൽ എത്തിയപ്പോഴേക്കും മനസ്സിൽ ചെറിയ കുറ്റബോധമൊക്കെ തോന്നി തുടങ്ങിയിരുന്നു. എന്റെയും ഐശുവിന്റെയും ഫസ്റ്റ് കിസ്സ് ആയിരുന്നു ഇന്നത്തേത്. അതും അവളുടെ അനുവാദമില്ലാതെ, പ്രതികാരത്തിന് വേണ്ടി ഒന്ന് ആസ്വദിക്കാൻ പോലും കഴിയാതെ.

ഇത്രയും നാളും പ്രേമിച്ച് നടന്നിട്ടും പെണ്ണെന്നെ ദേഹത്ത് തൊടാനൊന്നും ഇതുവരെ സമ്മതിച്ചിട്ടില്ല. പ്രേമിച്ച് നടക്കാനാണ് അവൾക്കിഷ്ടം. ബാക്കിയെല്ലാം കല്യാണത്തിന് ശേഷമെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. എനിക്ക് അത് അത്ര സ്വീകാര്യമായില്ലയെങ്കിലും

💬 Comments

View all comments