0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

മറന്നു.

ഞാൻ സാം, സാമുവൽ ജോൺ ഇപ്പോൾ ബിടെക് സെക്കന്‍ഡ് ഈയർ പഠിക്കുന്നു!

പഠിക്കാൻ അത്ര മിടുക്കനൊന്നുമല്ലെങ്കിലും ഇത് വരെ സപ്ലി ഒന്നുമില്ല!

പിന്നെ എന്നെപ്പോലെ! ഒരുപക്ഷെ എന്നേക്കാൾ കൂടുതൽ ഈ കഥയിൽ പ്രധാന്യമുള്ള ഐശ്വര്യ, ഐശ്വര്യ വിജയൻ. എന്റെ കളിക്കൂട്ടുകാരി, ഞാനും അവളും ഓർമ്മ വക്കുന്നതിന് മുമ്പ് ഫ്രണ്ട്‌സ് ആണ്. എന്റെ അപ്പൻ ജോൺ അച്ചായനും അവളുടെ അച്ഛൻ വിജയൻ അങ്കിളും കട്ട ദോസ്ത്ത് ആയിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ്.

ആ ബന്ധം ഞങ്ങളും നിലനിർത്തി പോന്നു... ഇങ്ങനെയൊക്കെയാണെങ്കിലും പ്ലസ് ടു പഠിക്കുന്ന സമയത്ത് എനിക്ക് അവൾ കൂട്ടുകാരിയെക്കാൾ മുകളിൽ ആരോ ആണെന്ന് തോന്നാൻ തുടങ്ങി. അവളെന്റെ പെണ്ണാണെന്നൊരു തോന്നൽ. പക്ഷെ എനിക്ക് അത് തുറന്നു പറയാൻ മടിയായിരുന്നു.

ഇനി അവൾക്ക് അങ്ങനെയൊന്നുമില്ലെങ്കിലോ? ഞാൻ പറഞ്ഞിട്ട് അതിന്റെ പേരിൽ അവൾ ഞാനുമായുള്ള സൗഹൃദം അവസാനിപ്പിച്ചാലോ? ബെസ്റ്റ് ഫ്രണ്ടിനെ പ്രണയിക്കുന്നവർക്ക് വരുന്ന ക്‌ളീഷേ പ്രശ്നം .

പക്ഷെ എനിക്ക് ഒരുപാട് കാലം അത് മറച്ച് വെക്കാൻ കഴിഞ്ഞില്ല. എന്റെ സ്വഭാവത്തില്‍ വന്ന മാറ്റം അവൾ എളുപ്പം തിരിച്ചറിയുക്കയും എന്റെ കുത്തിന് പിടിച്ചു കാര്യം ചോദിക്കുകയും ചെയ്തു.

പിന്നെ വേറെ വഴിയില്ലാതെ ഞാൻ നല്ല മണി മണിയായിട്ട് അങ്ങ് പറഞ്ഞു കൊടുത്തു.

പക്ഷെ എന്നെ ഞെട്ടിച്ച് കൊണ്ട് അവൾക്കും എന്നെ ഇഷ്ടമാണ് എന്ന് അവൾ പറഞ്ഞപ്പോൾ. സ്കൂൾ ആണെന്ന് പോലും നോക്കാതെ അവളെ എടുത്ത് പൊക്കി രണ്ട് കറക്കം അങ്ങ് കറക്കി. അങ്ങനെ ഞങ്ങളുടെ ലൈൻ സ്കൂൾ മൊത്തം പാട്ടാകുകയും ചെയ്തു. സ്റ്റാഫ്‌ റൂമിൽ വരെ  അത് ചർച്ചയായി.

💬 Comments

View all comments