0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

ചില ചൊറിയൻ സാറന്മാർ ഇതറിഞ്ഞ് അവളെ ഉപദേശിക്കാൻ ചെന്ന് നാറി തിരിച്ചു പോകേണ്ടി വരെ വന്നു!

പക്ഷെ ഞങ്ങളുടെ ബന്ധം ഒരിക്കലുമൊരു പെട്രോൾ എഞ്ചിനായിരുന്നില്ല നേരെ മറിച്ച് പഴയ പെട്ടി ഓട്ടോറിക്ഷയായിരുന്നു. എന്നും പൊട്ടലും ചീറ്റാലുമായിരുന്നു.

എന്തോ ഒരു ദിവസം ഞങ്ങൾക്ക് തമ്മിൽ വഴക്ക് ഉണ്ടാക്കിയില്ലെങ്കിൽ കിടന്നാൽ ഉറക്കം വരില്ലെന്നേ! ഞങ്ങൾക്ക് വഴക്ക് കൂടാൻ കാരണമൊന്നും ആവിശ്യമില്ലായിരുന്നു.

എന്തിനേറെ പറയുന്നു അവളുടെ എഫ് ബി പോസ്റ്റ്‌ ലൈക്ക് ചെയ്യാൻ താമസിച്ചതിന് വരെ ഞങ്ങൾ തമ്മിൽ  അടിയുണ്ടായിട്ടുണ്ട്.

അത് പിന്നെ മുമ്പും ഏകദേശം അങ്ങനെ ഒക്കെ തന്നെയായിരുന്നു പക്ഷെ ഇഷ്ടം പറഞ്ഞതിന് ശേഷം അത് കൂടി.

പ്ലീസ് ടു കഴിഞ്ഞ് എഞ്ചിനീയറിംഗ് പോകാൻ രണ്ട് പേരും കൂടി ഒരുമിച്ചാണ് തീരുമാനിച്ചത് പക്ഷെ അഡ്മിഷൻ സമയത്ത് ഞങ്ങൾ തമ്മിൽ എന്തോ ചെറിയ കാര്യത്തിന് പിണങ്ങി, അങ്ങനെ അവൾ ആദ്യം പോയി അഡ്മിഷൻ എടുത്തു. പക്ഷെ എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. അത് കൊണ്ട് നേരത്തെ തീരുമാനിച്ച കമ്പ്യൂട്ടർ സയൻസ് മാറ്റി ഞാൻ ഇലക്ട്രിക്കൽ എടുത്തു, അവസാനം അതിൻ്റെ പേരിലായി പിണക്കം.

പക്ഷെ കൂടുതൽ കാലം പിണങ്ങി ഇരിക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. അങ്ങനെ ആ പ്രശ്നം അവിടെ തീർന്നെങ്കിലും അതിന് ശേഷമുള്ള ഞങ്ങൽ തമ്മിലുള്ള അടികൾ എല്ലാം രണ്ട് ക്ലാസുകൾ തമ്മിലുള്ള കലഹമായി മാറി.

അവസാനം കൊള്ളേജ് മൊത്തം ഞങ്ങളങ്ങ് ഫേമസായി.

കൂടുതൽ പറഞ്ഞു ബോറാക്കുന്നില്ല, ബാക്കി നമുക്ക് കണ്ടറിയാം.

അങ്ങനെ സമയം കടന്ന് പോയി രണ്ട് പീരിയഡ് കഴിഞ്ഞ് ഇന്റർവെലിന്റെ ബെൽ അടിച്ചു.

“പുല്ല് അവളിപ്പോൾ കേറി വരുമോ? വന്നാൽ

💬 Comments

View all comments