0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

എന്ത് ചെയ്യും?” എൻ്റെ ആത്മഗതമാണ്.

"ടാ നീ എന്താ ഇവിടെ കുറ്റി അടിച്ചിരിക്കുന്നെ ഇന്റർവെല്ലായി." വിഷ്ണുവാണ് എന്റെ ചങ്ക് ആണ്. ഒരേ ക്ലാസ്സായത് കൊണ്ട് പരിചയപെട്ടതാണെങ്കിലും ഇപ്പോൾ എന്തിനും കൂടെ നിൽക്കുന്ന ചങ്ക്.

"ടാ ഞാൻ വരുന്നില്ല. നീ പുറത്ത് നിന്ന് ഐശ്വര്യ വരുന്നുണ്ടോ എന്ന് നോക്ക്. ഇനി അഥവാ വന്നാൽ ഒരു കാരണ വശാലും ഇങ്ങോട്ട് കയറ്റി വിടല്ല്." ഞാൻ അവനെ ചട്ടം കൂട്ടി.

"എന്താടാ പുതിയ പ്രശ്നം" അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.

"അതൊക്കെ ഞാൻ പറയാം നീ ഇപ്പോൾ ചെല്ല്" ഞാൻ അവനെ പറഞ്ഞു വിട്ടു.

അവൻ പോയ ഉടനെ എഴുനേറ്റ് ഞാൻ പോയി ജനലിന്റെ പുറകിൽ നിന്ന് പുറം ഭാഗം നിരീക്ഷിച്ചു.

അധികം താമസ്സിയ്യാതെ എൻ്റെ കണ്ണ് അകലെ നിന്നും നടന്നു വരുന്ന ഐശ്വര്യയിൽ ഉടക്കി. കണ്മഷി എഴുതിയ അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു. അവളുടെ ചോര തുടിക്കുന്ന ചുണ്ടുകൾ പരസ്പരം കൂട്ടി പിടിച്ചിരിക്കുന്നു. സ്വതവേ  വെളുത്ത് തുടുത്ത അവളുടെ കവിളുകൾ ചുവന്നു വീർത്തിരുക്കുന്നു. അവളുടെ ആ കോപത്തിലും അവളുടെ സൗന്ദര്യം കൂടിയിട്ടല്ലാതെ കുറഞ്ഞിട്ടല്ല. ഒരു പനി നീർപ്പോവ് പോലുള്ള അവളുടെ  സൗന്ദര്യം എന്റെ ഒരു നിമിഷത്തെ ശ്വസം തടസ്സപ്പെടുത്തി.

"ഐശ്വര്യ എങ്ങോട്ട ഈ ദൃതിയിൽ" അവൾ ക്ലാസ്സിന് മുമ്പിൽ എത്തിയപ്പോൾ വിഷ്ണു അവളോട്‌ ചോദിച്ചു. ഈ സമയം അവൾ കാണാതിരിക്കാൻ ഞാൻ പതിയെ ഭിത്തിയിയോക്ക് ചാരി നിന്നു.

"അറിഞ്ഞിട്ടപ്പോൾ എന്തിനാ? മാറി നിൽക്ക് ചെക്കാ..." അവളുടെ വഴി തടഞ്ഞ് മുന്നിൽ കയറി നിന്ന വിഷ്ണുവിനോട് അവൾ പറഞ്ഞു.

💬 Comments

View all comments