0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

"അങ്ങനെ പറഞ്ഞാലോ വരുന്നോർക്കും പോകുന്നോർക്കും കേറി നിരങ്ങാൻ ഉള്ളതല്ല നമ്മുടെ ക്ലാസ്സ്‌" വിഷ്ണു അല്പം ഗൗരവത്തോട് തന്നെ പറഞ്ഞു.

നീയാണെടാ ഫ്രണ്ട്, ഇടക്ക് ബാറിൽ കൊണ്ട് പോയി ബിയർ വാങ്ങി കൊടുക്കുന്നതിനു അവന് നന്ദിയുണ്ട്.

"മാറി നിക്കട, ഇല്ലെങ്കിൽ എന്റെ ചെരുപ്പിന്റെ സുഖം മോൻ കരണത്ത് അറിയും" അത് പറഞ്ഞ് അവൾ അവന്റെ തോളിൽ പിടിച്ച് തള്ളി ക്ലാസ്സിലേക്ക് അതുവേഗം കേറി. അവളുടെ ആ നീക്കം മുൻകൂടി കാണാൻ കഴിയാത്തത് കൊണ്ട് ഞാൻ ഒളിച്ച് നിന്ന സ്ഥലത്ത്

തന്നെ നിൽക്കുകയായിരുന്നു.

അവൾ നേരെ വന്ന് നോക്കിയപ്പോൾ കണ്ടത് ഭിത്തിയോട് ചേർന്ന് ഒളിച്ച് നിൽക്കുന്ന എന്നെയാണ്.

"എടാ തെണ്ടി നീ ഇവിടെ ഒളിച്ച് നിന്നിട്ടാണല്ലേ, ആ ഊച്ചാളിലെ എന്നെ തടയാൻ പുറത്ത് നിർത്തിയത്." അവൾ മുഖത്തടിച്ചത് പോലെ പറഞ്ഞപ്പോൾ എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാ അവളുമാരും എന്നെ ആക്കി ചിരിച്ചു. കൂടെ ചില അവനുമാരും. "നാറികൾ എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട്!”

"അതിന് നിനക്കെന്താ ഇപ്പോൾ വേണ്ടേ ഐശു" ക്ലാസ്സിലെ പിള്ളേരുടെ മുമ്പിൽ ചമ്മിയതിന്റെ ദേഷ്യത്തിൽ ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു.

"എല്ലാം ചെയ്ത് വച്ചിട്ട്, ഇപ്പോൾ എനിക്ക് എന്താ വേണ്ടെന്നോ. ഇങ്ങോട്ട് വാടാ..." ഇത് പറഞ്ഞ് അവൾ എന്റെ കൈ പിടിച്ച് വലിച്ച് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി. ഇത് കണ്ട് ക്ലാസ്സിലെ എല്ലാ അലവലാതികളും ചിരിക്കുന്നുണ്ടായിരിന്നു. അതിന്റെ കൂട്ടത്തിൽ വിഷ്ണുവും ഉണ്ടായിരുന്നു എന്നതാണ് എന്നെ കൂടുതൽ സങ്കടപ്പെടുത്തിയത്. നാറി...

"നീ ഇതെങ്ങോട്ട..." ക്ലാസ്സിൽ നിന്നും ഇറങ്ങി അടിത്ത കെട്ടിടത്തിന് അടുത്തേക്ക് എന്റെ കൈ പിടിച്ച് വലിച്ച് നടക്കുന്ന

💬 Comments

View all comments