Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]
വന്നാൽ...."
"നീ അവൾക്ക് പണി കൊടുത്തതിന് അവനെന്തിനാണ് വരുന്നത്?"
"അതല്ലടാ ഞാൻ സി എസ്സിൽ അവന്റെ ക്ലാസ്സിൽ കേറി അല്ലേ പണി കൊടുത്തത്. പോരാത്തതിന് വരുന്ന വഴിക്ക് അവന്റെ മുന്നിൽ പോയി ചാടുകയും ചെയ്തു"
"അവന്റെ മുന്നിൽ ചെന്ന് പെട്ടോ, എന്നിട്ട് എന്തായി"
"എന്താകാൻ ഞാൻ നൈസ് ആയിട്ട് സ്കൂട്ടായി"
"അപ്പോൾ ഞാൻ വരാത്തത് നന്നായി, ഞാൻ വന്നിരുന്നെങ്കിൽ നീ എന്നെ അവരുടെ മിന്നിലിട്ടിട്ട് സ്കൂട്ടായേനെ"
"പോടാ... അങ്ങനെ ഒക്കെ ചെയ്യുമോ?"
"പിന്നെ നീ അങ്ങനെയെ ചെയ്യൂ, അത് വിട് നീ അവൾക്ക് എന്ത് പണിയാ കൊടുത്തത്."
"അതൊക്കെയുണ്ട് ഞാൻ പറയാം സീക്രറ്റ് ആണ്"
"ഓഹ് അല്ലെങ്കിലും നിനക്ക് അവളെകുറിച്ച് പറയുമ്പോൾ എല്ലാം സീക്രറ്റ് ആണല്ലോ"
"അല്ലടാ ഞാനും അവളും തമ്മിൽ ഉള്ള എല്ലാം നിന്നോട് വന്ന് പറയാം..."
"നീ ചൂടാകല്ലേ ഞാൻ പറഞ്ഞു എന്നെയുള്ളൂ"
"ഡാ വിഷ്ണു, നീ എന്റെ കൂട്ടുകാരനൊക്കെ തന്നെയാണ് പക്ഷെ എനിക്കും അവൾക്കും ഇടയിൽ ഉള്ളതൊക്കെ ഞങ്ങളുടെ സ്വകാര്യതയാണ് അത് കൊണ്ട് തന്നെ എല്ലാം എനിക്ക് നിന്നോട് പറയാൻ പറ്റണമെന്നില്ല."
"ടാ വിട്ടേ..., ഇനി അതിൽ പിടിച്ച് കേറണ്ട. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ"
"അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം"
"എന്നാൽ ശരി നീ ഒന്നും കഴിച്ചില്ലല്ലോ ഞാനും ഒന്നും കഴിച്ചിട്ടില്ല. നമുക്ക് ക്യാന്റീനിൽ പോയി എന്തെങ്കിലും ഞണ്ണാം"
ഞാനും അവനും ക്യാന്റീനിൽ പോയി ഫുഡ് കഴിച്ച് ക്ലാസ്സിലേക്ക് തന്നെ വന്നു. ക്യാന്റീനിൽ സാഗറും കൂട്ടാരുമുണ്ടാകുമെന്ന് പേടിച്ചെങ്കിലും അവർ അവിടെ ഇല്ലായിരുന്നു. ലഞ്ച് ബ്രേക്ക് കഴുയുന്നതിന് മുമ്പ് ഐശുവിന്റെ ഒരു വിസിറ്റ്
💬 Comments
View all comments