0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

ഉണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല.

അങ്ങനെ ഉച്ചക്ക് ശേഷമുള്ള ബോറൻ ക്ലാസുകൾ തുടങ്ങി. പതിവ് പോലെ പാതി ഉറക്കത്തിൽ ഇരുന്ന് എല്ലാം കേൾക്കുന്നുണ്ട് എന്ന് ഞാൻ അഭിനയിച്ചു. ക്ലാസ്സിലെ പരിഹാസ ഭാവങ്ങൾ ഏകദേശം എല്ലാം കേട്ടടങ്ങിയിരിക്കുന്നു. ഇതിനേക്കാൾ വലുത് വന്നിട്ട് എല്ലാം നിസ്സാരമായി അവസാനിച്ചിരിരിക്കുന്നു. പിന്നെയാണ് കുറച്ച് ഊള ഫോട്ടോസ്.

ഇതിനിടയിൽ പ്രിയ എന്നോട് സംസാരിക്കാൻ വന്നെങ്കിലും ഇപ്പോൾ മൂഡില്ല എന്ന് പറഞ്ഞു ഞാൻ അവളെ ഒഴിവാക്കി. അങ്ങനെ രണ്ട് പീരീഡ്‌ കഴിഞ്ഞ് വീണ്ടും ഇന്റർവെല്ലായി.

ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ രാവിലത്തെ അതെ ഭാവങ്ങളുമായി അവൾ എന്റെ ക്ലാസ്സിൽ കയറി വന്നു. പക്ഷെ ഇപ്രാവശ്യം ഞാൻ അവളെ മൈന്റ് ആക്കാൻ പോയില്ല. ഏത് വിഷയം എന്ന് പോലും അറിയാത്ത ഒരു ബുക്ക്‌ എടുത്ത് അതിൽ നോക്കിയിരുന്നു.

"സമേ, ഒന്ന് വന്നേ എനിക്ക് സംസാരിക്കണം"

"നീ പോയെ... എനിക്ക് സംസാരിക്കാൻ ഒന്നുമില്ല"

"ഡാ ചെറുക്കാ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് നീ വന്നേ"

"എനിക്ക് സംസാരിക്കണ്ട എന്നല്ലേ പറഞ്ഞത്, നീ പോകാൻ നോക്ക്"

"സമേ പ്ലീസ് കളിക്കല്ലേ... ഞാൻ ഇന്ന് രാവിലെ സംസാരിച്ച ക്ലാസ്സിൽ ഉണ്ടാകും. നീ ഇത് മടക്കി വച്ചിട്ട് പെട്ടെന്ന് വന്നേ" അവൾ അത് പറഞ്ഞു ക്ലാസ്സിൽ നിന്നുമിറങ്ങി പോയി.

ഞാനല്പം ജാഡയിട്ടെങ്കിലും അവളെ ഭീഷണിപ്പെടുത്താൻ പറ്റിയ അവസാരമാണ് എന്ന് നന്നായി അറിയാവുന്നത് കൊണ്ട് അവളുടെ പുറകെ ഇറങ്ങി ഇന്ന് രാവിലെ സംസാരിച്ച ക്ലാസ്സിലേക്ക് നടന്നു.

ഞാൻ പോകുന്നത് തന്നെ നോക്കി ഇരിക്കുന്ന പ്രിയയെ ഞാൻ കണ്ടെങ്കിലും മൈന്റ് ആക്കാൻ പോയില്ല.

അവിടെ എത്തിയപ്പോൾ

💬 Comments

View all comments