Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]
ബെല്ലടിച്ചു, ഇന്റർവെൽ കഴിയാനുള്ള ബെല്ലടിക്കുമ്പോൾ ആദ്യമായി ആശ്വസിച്ചത് അന്നാണ്.
ക്ലാസ്സിൽ എത്തിയപ്പോഴേക്കും മനസ്സിൽ ചെറിയ കുറ്റബോധമൊക്കെ തോന്നി തുടങ്ങിയിരുന്നു. എന്റെയും ഐശുവിന്റെയും ഫസ്റ്റ് കിസ്സ് ആയിരുന്നു ഇന്നത്തേത്. അതും അവളുടെ അനുവാദമില്ലാതെ, പ്രതികാരത്തിന് വേണ്ടി ഒന്ന് ആസ്വദിക്കാൻ പോലും കഴിയാതെ.
ഇത്രയും നാളും പ്രേമിച്ച് നടന്നിട്ടും പെണ്ണെന്നെ ദേഹത്ത് തൊടാനൊന്നും ഇതുവരെ സമ്മതിച്ചിട്ടില്ല. പ്രേമിച്ച് നടക്കാനാണ് അവൾക്കിഷ്ടം. ബാക്കിയെല്ലാം കല്യാണത്തിന് ശേഷമെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. എനിക്ക് അത് അത്ര സ്വീകാര്യമായില്ലയെങ്കിലും അവളുടെ സമ്മദത്തോടെ എല്ലാം തരുമ്പോൾ മതി എന്നാണ് എന്റെ തീരുമാനം.
പക്ഷെ ഇടക്കിടക്ക് ചില കുസൃതിൽ ഒക്കെ ഞാൻ കാണിക്കാറുണ്ട്, അതിന് അവളുടെ കയ്യിൽ നിന്നും നല്ല പിടയും കിട്ടാറുണ്ട്.
അങ്ങനെ ഓരോന്ന് ഓർത്ത് ലാസ്റ്റ് പീരീഡ് വേഗം കഴിഞ്ഞു. സമയം കുറവുള്ള പീരിയഡ് ആണ് അവസാനത്തെ പീരിയഡ്.
"ഡാ നീ സിറ്റി വഴിയല്ലേ പോകുന്നത്" ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങാൻ നേരം വിഷ്ണുവാണ് ചോദിച്ചത്.
"അതല്ലാതെ വീട്ടിൽ പോകാൻ മാർഗമൊന്നുമില്ലല്ലോ" ഞാൻ ഉത്തരം നൽകി.
"ഡാ അപ്പോൾ എന്നെ ഒന്ന് സിറ്റിയിൽ ഒന്ന് ഡ്രോപ്പ് ചെയ്യണേ, ഫോൺ ഒന്ന് സർവീസ് സെന്ററിൽ കാണിക്കണം"
"അതിനെന്താ, കൂടെ പൊന്നോ..."
അങ്ങനെ ഞങ്ങൾ നേരെ പാർക്കിങ് ഏരിയയിൽ ഇറക്കുന്ന വണ്ടി എടുത്ത് ഇറങ്ങി. വണ്ടി പാർക്കിങ് ഏരിയയിയോ നിന്നും മെയിൻ ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ ബൈക്കിന് മുന്നിൽ കേറി നിന്ന് ഐശു എന്നെ തടഞ്ഞു.
"എന്താണ് ഐശു ഒരു വഴിതടയൽ" ഞാനൊരു ചെറു മന്ദഹാസത്തോട് ചോദിച്ചു.
"വിഷ്ണു ഒന്ന് ഇറങ്ങിക്കെ"
വിഷ്ണു അന്തം വിട്ട് ഐശുവിനെ നോക്കി പിന്നെ
💬 Comments
View all comments