Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]
കഴിയുന്നതിനു മുമ്പ് തന്നെ അവൾ അവുടെ ബാഗ് തുറന്ന് അതിലേക്ക് ഇടുകയും ചെയ്തു.
ഞാൻ അവളുടെ പ്രവർത്തി കണ്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു. പക്ഷെ ഇതെല്ലാം കഴിഞ്ഞ് എന്റെ മുഖത്ത് നോക്കാതെ നാണിച്ച് നിൽക്കുന്ന ഐഷുവിനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്. വളരെ വിരലമായി അവളിൽ കാണാറുള്ള ഭവമാണ് ഈ നാണം.
"എന്ത് പ്രഹസനമാണ് ഐഷു ഇത്" എന്റെ വായിൽ ആദ്യം വന്ന ഡയലോഗ് അതാണ്.
"പോടാ അവിടുന്നു" പിന്നെയും പെണ്ണിന് നാണം.
"ഡീ... ഡീ..." എന്റെ മുഖത്ത് നോക്കാതെ നിന്ന അവളെ ഞാൻ വിളിച്ചു. അതിന് അവൾ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തു.
"ഡാ നീ അതിൽ വല്ല വൃത്തികേടോ കാണിച്ചോ?"
"ഏയ് ഞാൻ അങ്ങനെ ചെയ്യോ?" ഞാൻ അത് പറയുമ്പോൾ എന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
പോടാ, വൃത്തികെട്ടവൻ" ഇത് പറഞ്ഞ് എന്നെ ബെഡിലേക്ക് തള്ളിയിട്ട് അവൾ റൂമിന് പുറത്തേക്ക് ഇറങ്ങി ഓടി.
കുറച്ച് നേരം അങ്ങനെ കിടന്ന ശേഷം ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷായി ഡ്രസ്സും മാറ്റി ഞാൻ ഡയനിംഗ് ഹാളിലേക്ക് എത്തി.
ചായ ഇടത്തെ കയ്യിൽ പിടിച്ച്. വലത്തെ കയ്യിലുള്ള മമ്മിയുണ്ടാക്കിയ ഒരു പരിപ്പ് വടയുമായി പല്ലുകൾ കൊണ്ട് യുദ്ധം ചെയ്യുകയാണ് ഐഷു. അവളുടെ ഭാവം കണ്ടിട്ട് നല്ല ചൂട് ഉണ്ട് എന്ന് തോനുന്നു. ഇപ്പോൾ പൊരിച്ചതാകും.
"വേണോ..." എന്നെ കണ്ടപ്പോൾ കയ്യിലിരുന്ന പരിപ്പ് വട എന്റെ നേരെ നീട്ടി അവൾ ചോദിച്ചു.
"ഓഹ് വേണ്ട" ഞാൻ ഒരു പുച്ഛം ഇട്ടു.
"കഴിക്കടാ ഐഷുവിന്റെ അടുത്തിരുന്ന മമ്മിയുടെ
💬 Comments
View all comments