Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]
ഓർഡർ എത്തി" ഫുഡിന്റെ കാര്യത്തിൽ മമ്മി പറയുന്നത് കേട്ടില്ലെങ്കിൽ എന്നെ പട്ടിണിക്കിടാനും മടിക്കാത്തത് കൊണ്ട് ഞാനും എടുത്ത് കഴിച്ചു.
നല്ല ചൂട് ഉണ്ടായിരുന്നെങ്കിലും സാധനത്തിന് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. അല്ലങ്കിലും മമ്മി ഉണ്ടാക്കുന്ന എല്ലാത്തിനും ഒരു പ്രത്യക ടേസ്റ്റ് ആണ്.
കഴിച്ചു കഴിഞ്ഞ് ഞാൻ ഐഷുവിനെ അവളുടെ വീട്ടിൽ കൊണ്ടാക്കി അവൾ നിർബന്ധിച്ചെങ്കിലും ഞാൻ അവളുടെ വീട്ടിൽ കേറാൻ നിന്നില്ല. വേറൊന്നും കൊണ്ടല്ല കേറിയാൽ എന്തെങ്കിലും കഴിക്കാതെ അവളുടെ അമ്മ എന്നെ വിടില്ല. പിന്നെ വീട്ടിൽ ചെല്ലുമ്പോൾ മമ്മി ഉണ്ടാക്കിയത് ഒന്നും കഴിക്കാൻ പറ്റില്ല. ഞാൻ ഒന്നും കഴിച്ചില്ലെങ്കിൽ പിന്നെ മമ്മി എന്നോട് പിണങ്ങി ഇരിക്കും. വെറുതെ എന്തിനാണ് ഇല്ലാത്ത പൊല്ലാപ്പ്. ഇത് ഐഷുവിനും അറിയവുന്നത് കൊണ്ട് അവൾ എന്നോട് ഇതിന്റെ പേരിൽ പരിഭവിക്കാറൂമില്ല.
വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഉച്ചക്ക് എടുത്ത ഫോട്ടോ ഞാൻ ഡിലീറ്റ് ചെയ്തു. വെറുതെ എന്തിനാണ് ആവിശ്യം ഇല്ലാത്ത പൊല്ലാപ്പ്. എന്റെ ഫോണിൽ നിന്നും ഇത് ആരെങ്കിലും കണ്ടാലോ? അപ്പോഴത്തെ ഒരു ആവേശത്തിന് ചെയ്തതാണ് എന്നാൽ ഐഷിവിനെ ഒരുപാട് നോവിക്കാൻ ഒന്നും എനിക്ക് പറ്റില്ല.
പതിവ് പോലെ അന്നും പബ്ജി കളിയും മറ്റുമായി കടന്ന് പോയി. ഞാനും ഐഷുവും അങ്ങനെ രാത്രി ചാറ്റ് ചെയ്യാറോ ഫോൺ ചെയ്യാറോ ഒന്നുമില്ല. ആദ്യമൊക്കെ ചാറ്റ് ചെയ്യാൻ രണ്ടുപേർക്കും ഭയങ്കര ആവേശം ആയിരുന്നു. പിന്നെ എപ്പോഴും സംസാരിച്ചാൽ സംസാരിക്കാൻ വിഷയങ്ങൾ ഉണ്ടാകില്ല എന്ന് പറഞ്ഞ് അവൾ തന്നെ ഒഴിഞ്ഞു മാറാൻ തുടങ്ങി.
ആദ്യം എനിക്ക് കുറച്ച് വിഷമം ആയെങ്കിലും അവൾക്ക് ഇഷ്ടമല്ലാത്തതിന് അവളെ നിർബന്ധിക്കുന്നത് ശരിയല്ല എന്ന്
💬 Comments
View all comments