0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.

"എല്ലാം ഒപ്പിച്ച് വച്ചിട്ട് നീ കിണിക്കുന്നോ" അവൾ എന്റെ വയറ്റിന് നന്നായി ഒന്ന് പിച്ചി, ഞാൻ നിന്ന നിൽപ്പിൽ കുറുകി പോയി.

"നാശം മനുഷ്യന്റെ നാണം കെടുത്താൻ വേണ്ടിയിട്ട്, നാട്ടുകാരെ മൊത്തം കാണിക്കാൻ അവൻ സ്റ്റാറ്റസ് ഇട്ടേക്കുന്നു, നീ ആദ്യം അത് ഡിലീറ്റ് ചെയ്യ് എന്നിട്ട് അത് ആരൊക്കെ കണ്ടു എന്ന് നോക്ക്" അവൾ നിന്ന് ചീറി.

ഞാൻ ഒരു ചെറു പുഞ്ചിരിയിടെ ഫോൺ എടുത്ത് എന്റെ സ്റ്റാറ്റസ് എടുത്ത് അതിന്റെ വ്യൂവേഴ്‌സ് ലിസ്റ്റ് അവൾക്ക് നേരെ കാട്ടി.

അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു പിന്നൊരു ആശ്വസവും.

"ഞാൻ മാത്രമേ കണ്ടുള്ളു... "

"പിന്നെ നിനക്ക് മാത്രം ഷെയർ ചെയ്ത സ്റ്റാറ്റസ് നാട്ട്കാർ മൊത്തം കാണുന്നത് എങ്ങനയാണ്" ഞാൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചു.

"മ്മം..." അവൾ ഒന്ന് മൂളി, ആ മൂളലിൽ വേറെ എന്തോ അർത്ഥമുണ്ട് എന്ന് എനിക്ക് തോന്നാത്തിരുന്നില്ല.

"എന്താടി ഇപ്പോൾ നിനക്ക് സമദാനമായില്ലേ?" ഞാൻ അൽപ്പം ദേഷ്യത്തിൽ ചോദിച്ചു.

കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്ന അവൾ പെട്ടെന്ന് എന്തോ ഓർത്ത പോലെ വീണ്ടു റൈസ് ആയി.

"എന്ത് സമാധാനം, തെണ്ടി നിന്നോട് ഞാൻ എന്റെ അത് കണ്ടോ എന്ന് ചോദിച്ചപ്പോൾ കൈ മലർത്തിയിട്ട് അതിന്റെ ഫോട്ടോ എടുത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നു."

അത് പറഞ്ഞ് എന്റെ വയറ്റിൽ അവളുടെ കൈ കൊണ്ട് കുത്തി.

"ഇതൊക്ക ഒരു തമാശ അല്ലെ... അതിന് നീ എന്തിനാ എന്നെ ഇങ്ങനെ കൊല്ലുന്നേ..." വായറ്റിലെ വേദന കൊണ്ട് ഞാൻ പറഞ്ഞു പോയി.

💬 Comments

View all comments