Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
എങ്ങനെ പുറത്തിറങ്ങി നടക്കുമെന്തോ? എന്റെ കാര്യം പോട്ടെ അപ്പോൾ ഐഷുവിന്റെ കാര്യമോ?
"അല്ല സാർ അത് അവനല്ല. അവൻ അങ്ങനെ ചെയ്യില്ല." ഐഷുവിന്റെ സങ്കടവും വാശിയും നിറഞ്ഞ ശബ്ദം മുഴങ്ങി.
"ഓക്കേ അത് ഇവനല്ല എന്ന് തന്നെ വെച്ചോ. പക്ഷെ ഇന്നലെ തന്റെ ക്ലാസ്സിൽ കയറി തന്റെ അനുവാദമില്ലാതെ തന്നെ കടന്ന് പിടിച്ചതും ബലമായി ചുംബിച്ചതും അതിന്റെ ഫോട്ടോ എടുത്തതും ഇവനല്ലേ? പിന്നെ ഇവന്റെ ഫോണിൽ എടുത്ത ഫോട്ടോ തന്നെയാണല്ലോ ഇത്. അത് അവന്റെ അറിവില്ലാതെ പുറത്ത് പോകില്ലലോ. അത് ഒരു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്ക് ഞാൻ പറഞ്ഞ് തരേണ്ട ആവിശ്യമില്ലല്ലോ?" എന്റെ ഷവപെട്ടിയിലെ എല്ലാ ആണികളും ഒരുമിച്ചടിച്ച് പ്രിൻസി ഐഷുവിന്റെ മറുപടിക്കായി കാതോർത്തു. ഈ നിമിഷം ഞാൻ ഇല്ലാതായിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു പോയി.
"സാർ സാറ് പറഞ്ഞതൊക്കെ ശരിയാണ്" ഐഷുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കാലുകൾ തളരുന്നത് പോലെ തോന്നി. ഞാൻ ഇവിടെ മറിഞ്ഞ് വീഴും എന്ന് വരെ സംശയിച്ചു പോയി.
"പക്ഷെ ഇന്നലെ എന്റെ ദേഹത്ത് സാം തോട്ടത് എന്റെ സമ്മതപ്രകാരമാണ്. അത് പോലെ ആ ഫോട്ടോ അത് അവന്റെ ഫോണിൽ നിന്നും അവൻ അറിയാതെയാണ് പുറത്ത് പോയത്. അതിൽ അവന് യാതൊരു പങ്കുമില്ല." ഐഷുവിന്റെ ആ ഡിയലോഗ് ഒരു മായ ലോകത്തിൽ എന്നപോലെയാണ് ഞാൻ കേട്ടത്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ കവിളിൽ വെള്ളത്തുള്ളികൾ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. അതെ എന്റെ കണ്ണുനീർ തന്നെയാണ്.
"വാട്ട്... സമ്മതപ്രകാരമാണെന്നോ? കുട്ടി ആരെയും പേടിച്ച് കള്ളം പറയേണ്ട ആവിശ്യമില്ല. കുട്ടിക്ക് ഈ വിഷയത്തിൽ
💬 Comments
View all comments