Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
എന്ത് ഹെല്പും ചെയ്യാൻ ഞാൻ തയ്യാറാണ്."
"ഞാൻ ആരെയും പേടിച്ചിട്ട് കള്ളം പറഞ്ഞതല്ല സാർ. ഞാൻ പറഞ്ഞത് അത്രയും സത്യമാണ്." ഐഷു അവളുടെ ഭാഗത്ത് ഉറച്ച് നിന്നു.
"ഐശ്വോര്യ താൻ പറയുന്നതൊക്കെ സത്യമാണെന്ന് വെച്ചാൽ തന്നെ. ആർക്കും ഉമ്മ വെക്കാൻ ഉള്ളതല്ല ക്ലാസ്സ് റൂമിമുകൾ. പിന്നെ അതിന്റെ ഫോട്ടോ എടുക്കുന്നതും. ഇതിന്റെ പേരിൽ നിങ്ങൾക്ക് മാത്രമല്ല ഈ കോളേജിന് മൊത്തമാണ് നാണക്കേട്" പ്രിൻസി പറഞ്ഞ് നിർത്തി.
"സാർ ഞാൻ അറിയാതെ ഒരു തമാശക്ക് ചെയ്തതാണ്. അത് ഇങ്ങേയൊക്കെയാകുമെന്ന് ഓർത്തില്ല." ഞാൻ ഇടക്ക് കയറി ഒന്ന് സോപ്പിടാൻ നോക്കി.
"നിന്നോട് ഞാൻ എന്തെങ്കിലും ചോദിച്ചോ? ചോദിക്കുമ്പോൾ മാത്രം നീ വാ തുറന്നാൽ മതി. അവന്റെ തമാശ. നീ കാരണം ഉണ്ടായ നാണക്കേട് എത്ര വലുതാണ് എന്നറിയുമോ? നീ ഈ കുട്ടിയെക്കുറിച്ചെങ്കിലും ആലോചിച്ചോ?" പ്രിൻസി എന്റെ നേരെ ചീറി എന്റെ വായടഞ്ഞു.
"സാർ പ്ലീസ്... അവൻ തെറ്റൊന്നും ചെയ്തിട്ടില്ല. സാറും കൂടി ഇങ്ങനെ പറയരുത് ഇത് ആരോ ഞങ്ങൾക്ക് മനപ്പൂർവം പണി തന്നതാണ്." അവിടെയും എന്റെ രക്ഷക്ക് ഐഷു എത്താതിരുന്നില്ല.
"മ്മം... ഏതായാലും കുട്ടിക്ക് പരാതി ഇല്ലാത്ത സ്ഥിതിക്ക് ഡിസ്മിസൽ ഒഴിവാക്കാം. പക്ഷെ രണ്ട് പേരും ഒരാഴ്ചത്തേക്ക് ഇങ്ങോട്ട് വരണ്ട. ഇപ്പോൾ സസ്പെൻഷനിൽ ഒതുക്കുന്നു. മേലാൽ ഇത് ആവർത്തിച്ചാൽ എന്റെ തനിക്കൊണം കാണും രണ്ടും." പ്രിൻസി അങ്ങേരുടെ ഡിസിഷൻ പറഞ്ഞു.
എനിക്കും ഐഷുവിനും പറയാൻ ഒന്നുമില്ലാത്തതിനാൽ ഞങ്ങൾ മൂഖമായി നിന്നു.
"എന്നാൽ പുറത്ത് വെയിറ്റ് ചെയ്യൂ. സസ്പെൻഷൻ ഓർഡർ റെഡിയാകുമ്പോൾ വാങ്ങിച്ചിട്ട് പോയാൽ മതി. പിന്നെ നിങ്ങളുടെ രണ്ടുപേരുടെയും പേരൻസിനെ
💬 Comments
View all comments