Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
കൂടി നിന്ന പിള്ളാരെ എല്ലാം തട്ടി മാറ്റി മതിലിനു അടുത്തെത്തിയ അവൾ അവിടെ ഒട്ടിച്ചിരുന്ന ചിത്രങ്ങൾ ഓരോന്നായി പിഴുത്തെടുത്തു പല കഷ്ണങ്ങളായി കീറി. ഭ്രാന്ത് പിടിച്ചത് പോലെയുള്ള അവളുടെ പ്രവർത്തികൾ എന്റെ ചങ്കിടുപ്പ് വർധിപ്പിച്ചു.
കീറുന്നതിന് ഇടക്ക് അവൾ വേറെന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു. അതൊന്നും പക്ഷെ എന്റെ തലയിലേക്ക് കയറിയില്ല. അവളുടെ പ്രവർത്തികളിൽ ഞാൻ മാത്രമല്ല കൂടി നിന്ന കുട്ടികളും സപ്തരായി നിന്നു. കൂടുതലും ഫസ്റ്റ് ഇയർ ആണെന്ന് തോനുന്നു. പരിചയമുള്ള ഒരു മുഖവും ഞാൻ കണ്ടില്ല. ഞാൻ ആരുടെയെങ്കിലും മുഖം കണ്ടോ എന്ന് തന്നെ സംശയമാണ്.
"സാമേ വാ..." ആ പേപ്പർ കാഷണങ്ങൾ പല കഷ്ണം ആക്കിയ ഐഷു ശര വേഗത്തിൽ എന്റെ അടുത്തെത്തി. എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ചീറി.
അപ്പോഴും നല്ല ബോധത്തിൽ അല്ലായിരുന്ന എന്നെയും വലിച്ച് കൊണ്ട് അവൾ നടന്നു, ഒരു പാവയെപ്പോലെ പുറകെ ഞാനും.
അവളെന്നെ കൊണ്ട് നേരെ പോയത് ക്യാൻറ്റിലേക്കാണ്, പോകുന്ന വഴിയിൽ ചില കുട്ടികൾ എന്നെയും അവളെയും അതിശയും പരിഹാസവും നിറഞ്ഞ കണ്ണുകളുമായി നോക്കി നിൽക്കുന്നുണ്ടായിരുന്നു. അതൊന്നും പക്ഷെ ഐഷു ശ്രെദ്ധിക്കനെ പോയില്ല.
"ചേട്ടാ രണ്ട് ലൈം..." ക്യാന്റീനിലെ ചേട്ടനോട് അത് പറഞ്ഞു എന്നെയും കൊണ്ട് മൂലയിൽ ഇട്ടിരുന്നു ഒരു ബെഞ്ചിൽ കൊണ്ടിരുത്തി എതിർ വശത്തെ കസേരയിൽ അവളും ഇരുന്നു. അപ്പോഴും എനിക്ക് അവളുടെ മുഖത്ത് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
"ഡാ നീയെന്താ, ഇങ്ങനെ കിളി പോയത് പോലെ ഇരിക്കുന്നത്" എന്റെ താഴ്ന്നിരുന്ന മുഖം പിടിച്ചു ഉയർത്തി ഐഷു ചോദിച്ചു.
"ഡി ഞാൻ..." എനിക്ക് പറയാൻ വാക്കുകൾ
💬 Comments
View all comments