0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 434

കിട്ടുന്നുണ്ടായിരുന്നില്ല.

" ഇത് ചെയ്തത് നീ അല്ല എന്നല്ലേ? " അവൾ എന്നോട് ചോദിച്ചു. എന്റെ ചങ്കിടുപ്പിന്റെ വേഗം ക്രമാതീതമായി കൂടുന്നത് ഞാൻ അറിഞ്ഞു. എന്റെ ശ്വസച്ചതിന്റെ വേഗതയും വർധിച്ചിരുന്നു.

"ഡി അത്" എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്ന് അറിയാതെ വീണ്ടും എന്റെ വായിൽ നിന്നും വാക്കുകൾ വരാൻ മടിച്ചു.

"ഡാ നീ അത് ചെയ്യില്ല എന്ന് എനിക്ക് അറിയില്ലേ? ഇത് ആരോ നമുക്ക് രണ്ട് പേർക്കും ഇട്ടു ആരോ പണി തന്നതാണ്." അവളുടെ വാക്കുകൾ എന്റെ പോയ എല്ലാ കിളികളും തിരിച്ചു കൊണ്ട് വന്നു. ഞാൻ അത്ഭുതത്തോടെ അവളുടെ കണ്ണിലേക്കു നോക്കി. എന്നോടുള്ള അടങ്ങാത്ത പ്രണയമാണ് ഞാൻ അവിടെ കണ്ടത്, അതോ തന്റെ കുട്ടിയോട് അമ്മക്കുള്ള നിർമാല്യമായ സ്നേഹമോ?

"നീ എന്താടാ ഇങ്ങനെ നോക്കുന്നത്. നീ ഏത് വരെ പോകും എന്ന് എനിക്ക് നന്നായി അറിയാം. ഇത് നീ ചെയ്യില്ല അതെനിക്ക് നന്നായി അറിയാം" ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർത്തി കൊണ്ടാണ് അവൾ അത് പറഞ്ഞതെങ്കിലും അവളുടെ കണ്ണുകളിൽ ഒളിച്ചിരിക്കുന്ന തീ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.

"ദാ രണ്ട് ലൈം..." കാന്റീനിലെ ചേട്ടൻ കൊണ്ട് വന്ന ക്ലാസ്സ്‌ ഞങ്ങളുടെ മേശപ്പുറത്ത് വെച്ച് കൊണ്ട് പറഞ്ഞു.

ഞാൻ പിന്നെ ഒന്നും നോക്കിയില്ല, അതിൽ കിടന്ന സ്ട്രോ എടുത്ത് മാറ്റിയ ശേഷം ഒറ്റ വലിക്ക് മുഴുവൻ കുടിച്ചു. അഹ് എന്തൊരാശ്വസം.

എന്റെ പ്രവർത്തി കണ്ട് ഐഷുവിന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിഞ്ഞു. ഞാൻ ഗ്ലാസ്സ് താഴെ വെച്ചപ്പോൾ അടുത്ത ക്ലാസ്സ്‌ എടുത്ത് അവളും കുടിക്കാൻ തുടങ്ങി.

💬 Comments

View all comments