0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 434

അവൾ കുടിക്കുന്നതും നോക്കി ഇരിക്കുമ്പോൾ എന്റെ ഐഷുവിന് എന്നോടുള്ള വിശ്വാസത്തിൽ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

ഞാൻ എന്റെ ഫോണിൽ എടുത്ത ഫോട്ടോ തന്നെയാണ് അവിടെ ഒട്ടിച്ചിരുന്നത്. അത് എങ്ങനെയാണ് പുറത്ത് പോയത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ അറിയാതെ പുറത്ത് പോകാൻ ഒരു വഴിയും എന്റെ അറിവിൽ ഇല്ല. അത് എനിക്ക് അറിയുന്നത് പോലെ ഐഷുവിനും അറിയാം, പക്ഷെ എന്നിട്ടും അവൾ എന്നെ തള്ളിപറഞ്ഞില്ല.

ഈ അവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമോ എന്ന് എനിക്ക് ഒരുറപ്പുമില്ല.

എന്നാലും എങ്ങനയാണ് ആ ഫോട്ടോ പുറത്ത് പോയത്. അത് എടുത്ത ശേഷം എന്റെ ഫോൺ ആരെങ്കിലും എടുത്തായിരുന്നോ?

"ഉള്ള ചെറ്റത്തരം മൊത്തം കാണിച്ചിട്ട് രണ്ടും ഇവിടെ വന്നിരിക്കുവാണല്ലേ" അങ്ങനെ ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഞാൻ എന്റെ ചിന്തകൾ അവസാനിപ്പിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയത്.

പ്രിയയാണ് കൂടെ വിഷ്ണുവും ഉണ്ട്.

"എടാ എന്നാലും നീ എന്ത് നാറിയ പരുപാടിയ കാണിച്ചത്. നിന്റെ പല കന്നന്തരിവിനും ഞാൻ കൂട്ട് നിന്നിട്ടുണ്ട്. പക്ഷെ ഇത് മഹാ ചെറ്റത്തരം ആയിപോയി." വിഷ്ണു നിന്ന് കത്തി കെറുവാണ്. ഐഷു ഉള്ളത് കൊണ്ട് ഇവൻ അഭിനയിക്കുന്നത് ആണോ അതോ ശരിക്കും പറഞ്ഞതാണോ എന്ന് പോലും എനിക്ക് മനസ്സിലായില്ല.

"ഡാ മതി... അവനല്ല ഇത് വേറാരൊ ഞങ്ങൾക്ക് ഇട്ട് പണി തന്നതാണ്" ഐഷുവാണ് അവന്റെ വാ അടപ്പിച്ചത്.

"അവനല്ലന്നോ? നിനക്കെന്താ ഭ്രാന്ത് ഉണ്ടോ ഐഷോര്യ. അവനല്ലേ ഇന്നലെ നിന്റെ ക്ലാസ്സിൽ കയറി ഈ വൃത്തികേട് കാണിച്ചത്. പോരത്തിന് അത് ഫോട്ടോ എടുത്ത്

💬 Comments

View all comments