Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
കോളേജിന്റെ മതിലിൽ തന്നെ ഒട്ടിച്ച് വെച്ചിരിക്കുന്നു, പന്നൻ..." എന്നെ വിളിക്കാൻ വന്ന മാറ്റ് എന്തൊക്കെയോ തെറികൾ കടിച്ചമർത്തി കൊണ്ട് പ്രിയ പറഞ്ഞു. അവളുടെ വാക്കുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ ഞാൻ നിന്ന് ഉരുക്കുകയായിരുന്നു. അപ്പഴും എന്റെ രക്ഷക്ക് എന്റെ ഐഷു തന്നെ എത്തി.
"ഡി ഇന്നലെ നടന്നതൊക്കെ നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ അവനല്ല ആ ഫോട്ടോ ഒട്ടിച്ചതൊന്നും. അവൻ അങ്ങനെ ചെയ്യില്ല അത് ആരെക്കാളും നന്നായി എനിക്കറിയാം" ഐഷു പ്രിയയെ തണുപ്പിക്കാൻ നോക്കി. അവളുടെ വാക്കുകൾ കേട്ട് വിഷ്ണു എന്നെ ചൂഴ്ഞ്ഞു ഒരു നോട്ടം നോക്കി. അവന്റെ ഭാവം കണ്ടപ്പോൾ എനിക്ക് നല്ല കലിപ്പാണ് വന്നത്, അത് എന്റെ മുഖത്ത് പ്രകടമായപ്പോൾ അവന്റെ മുഖം കൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു.
"ഇവൻ അല്ലെങ്കിൽ പിന്നെ ആര്. ഇവന്റെ ഫോണിൽ എടുത്ത ഫോട്ടോ ഇവൻ അറിയാതെ എങ്ങനെ പുറത്ത് പോകും. നിനക്ക് അറിയാത്തത് കൊണ്ടാണ് ഐഷു ഇവൻ ശരിയല്ല. നീ അത് മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം" പ്രിയയുടെ ആ ഡയലോഗ് കേട്ടപ്പോൾ എനിക്ക് ഇന്നലെ വിഷ്ണു പറഞ്ഞ കാര്യമാണ് ഓർമ്മ വന്നത്. അവൾക്ക് എന്നോട് പ്രേമമാണ് എന്ന്. അവന്റെ ഒരു കണ്ടെത്തൽ ഇപ്പോൾ എന്നെ പച്ചക്ക് തിന്നാൻ റെഡിയായി നിൽക്കുവാണ്. ഇതായിരിക്കും ഈ തെണ്ടി കണ്ട പ്രേമം.
"പ്രിയ മതി ഇനി നീ സാമിനെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാലുണ്ടല്ലോ? നീയൊക്കെ കാണുന്നതിന് ഒരുപാട് വർഷങ്ങൾക്ക് മുമ്പ് തൊട്ട് കാണുന്നതാ ഞാൻ അവനെ. ഈ ലോകത്ത് മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് അവനെയാണ്, അവൻ എന്നെയും. അവൻ എന്ത് ചെയ്യും ചെയ്യില്ല
💬 Comments
View all comments