Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
എന്ന് ആരെക്കാളും നന്നായി എനിക്കറിയാം. അത് കൊണ്ട് ഞങ്ങളുടെ കാര്യത്തിൽ ആരടെയും അഭിപ്രായം എനിക്ക് കേൾക്കണ്ട" ഐഷു പ്രിയക്ക് നേരെ ചീറിയപ്പോൾ അവളുടെ വാ അടഞ്ഞു പോയി.
"ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി എന്താണ് വെച്ചാൽ നീ കാണിക്ക്" അവസാനം പറയാൻ ഒന്നുമില്ലാതെ ഇത് പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി പോയി.
"ഡാ നീ അതൊന്നും കേട്ട് വിഷമിക്കണ്ട അവളോട് പോകാൻ പറ. എന്ത് വന്നാലും ഞാൻ നിന്നെ തള്ളിപ്പറയില്ല." ഐഷുവിന്റെ ഈ ഡയലോഗ് കേട്ടപ്പോൾ അവളുടെ പാൽ കവിളുകളിൽ എന്റെ ചുണ്ടുകൾ അമർത്തി ഒരു ഉമ്മ കൊടുക്കാൻ ആണ് എനിക്ക് തോന്നിയത്. ഒരു ഉമ്മ കൊണ്ടുള്ള പൊല്ലാപ്പ് ഇതുവരെ തീർന്നിട്ടില്ല അപ്പോഴാണ് അടുത്ത ഉമ്മ! അത് കൊണ്ട് മാത്രം ഞാൻ എന്നെ നിയന്ത്രിച്ചു.
"പോട്ട് ഐഷു അവളാ ഒരു ദേഷ്യത്തിന് പറഞ്ഞതാകും. എനിക്ക് അതിൽ വിഷമം ഒന്നുമില്ല. അല്ലെങ്കിലും ഞാനും ഇതിനൊരു കാരണമാണല്ലോ?"
"ഡാ ഇനി ഈ വർത്താനം പറഞ്ഞാൽ എന്റേന്ന് നല്ലത് കിട്ടും. ഇതിൽ നിനക്ക് പങ്കൊന്നുമില്ല, ഏതോ നാറികൾ നമുക്കിട്ടു പണിതതാണ്. അവനാരായാലും എന്റെ കയ്യിൽ കിട്ടട്ടെ." ഐഷു പറഞ്ഞത് വെറുമൊരു ഭീഷണിയല്ലെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം.
"സാമേ നീ ഇവിടെ ഇരിക്കുവാണോ? അഹ് ഐശ്വര്യയുമുണ്ടോ?" ക്യാൻറ്റിലേക്ക് കയറിവന്ന ഗോകുൽ സാറാണ്. എന്നെ കണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.
സാറന്മാരുടെ കൂട്ടത്തിൽ ഞങ്ങളുടെ ചങ്ക്. എല്ലാം അറിഞ്ഞ് കൊണ്ടുള്ള വരവാകും. സാദാരണ വേണ്ടതീനം കാണിച്ചാൽ കൂടെ നിൽക്കാറുള്ളതാണ് സാറ്. പക്ഷെ ഈ വിഷയത്തിൽ എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.
💬 Comments
View all comments