Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
അത് കൊണ്ട് സാറിന് ഒരു മൂളൽ മാത്രം നൽകി. പ്രതികരണം അറിയാൻ വേണ്ടി കാത്തിരുന്നു.
"ഡാ നീ എന്താലും എന്ത് പരിപാടിയാണ് കാണിച്ചത്. നിങ്ങളുടെ പല പ്രശ്‌നങ്ങൾക്കും ഞാൻ നിന്റെ കൂടെ നിന്നിട്ടുണ്ട്. അത്തൊക്കെ കോളേജ് ലൈഫിന്റെ തമാശകൾ ആയി കണ്ടത് കൊണ്ടാണ്. പക്ഷെ ഇത്... നിനക്ക് ഇവളെക്കുറിച്ചെങ്കിലും ഒന്ന് ആലോചിക്കാൻ പാടില്ലായിരുന്നോ." ആഹാ സാറും കാല് മാറി.
"സാറേ സാറിത് എന്തറിഞ്ഞിട്ടാണ്? ഞാനല്ല ആ പോസ്റ്റർ ഒട്ടിച്ചതൊന്നും അത് എന്തോ മറ്റവൻ എനിക്കിട്ട് പണി തന്നതാണ്." സാറ് കൂടി എന്നെ സംശയിച്ചപ്പോൾ എന്റെ വാക്കുകളെ സെൻസർ ചെയ്യാൻ ഒന്നും നിന്നില്ല വായിൽ തോന്നിയത് വിളിച്ചങ്ങ് പറഞ്ഞു.
"അത് നീ അല്ലായിരിക്കാം പക്ഷെ ഇന്നലെ ഇവളുടെ ക്ലാസ്സിൽ കേറി ഈ ചേറ്റത്തരം കാണിച്ചത് നീയല്ലേ. പിന്നെ നിനക്കിട്ട് ആരെങ്കിലും പണി തന്നത് ആണെങ്കിൽ തന്നെ അതിനുള്ള വഴിയൊരുക്കി കൊടുത്തത് നീ തന്നെയാണല്ലോ" ആ പറഞ്ഞത് കാര്യം ആയത് കൊണ്ട് എന്റെ ദേഷ്യം മാറി സങ്കടം വന്നു എന്നല്ലാതെ എനിക്ക് ഉത്തരമൊന്നുമില്ലായിരുന്നു.
എന്റെ മുഖത്തെ ഭാവം കണ്ടിട്ട് ആണെന്ന് തോനുന്നു. ഐഷു അവളുടെ കൈ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു. എന്ത് വന്നാലും ഞാൻ ഉണ്ടാകും എന്ന് പറയുന്നത് പോലെ.
"രണ്ടും കൂടി ഇവിടെ ഇങ്ങനെ ഇരിക്കണ്ട് ചെല്ല്, പ്രിൻസി കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഈ വിഷയത്തിൽ എന്നിൽ നിന്നും യാതൊരു സഹായവും പ്രതീക്ഷിക്കണ്ട." ഇത് പറഞ്ഞ് സാറ് ഞങ്ങളുടെ അടുത്ത് നിന്നും നടന്ന് പോയി.
പ്രിൻസിയെ കാണണം എന്ന് പറഞ്ഞപ്പോൾ എന്റെ വന്ന
💬 Comments
View all comments