Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
കിളിയെല്ലാം വീണ്ടും പോയി. മറ്റൊന്നുമല്ല എന്ത് പ്രശ്നം വന്നാലും പിള്ളേരുടെ തലയിൽ കയറുന്ന ഒരു സൈക്കോ ആണ് ഞങ്ങളുടെ പ്രിൻസി.
"ഡാ പ്രിൻസി പ്രശ്നമാക്കുമോ?" വിഷ്ണുവാണ് അത് ചോദിച്ചത്.
"എന്ത് പ്രശ്നം! വാടാ നമുക്ക് പോയി കണ്ടിട്ട് വരാം" നല്ല ആത്മവിശ്വത്തോടെയാണ് ഐഷു അത് പറഞ്ഞതെങ്കിലും അവളുടെ മുഖത്ത് ഒരു ചെറിയ ഭയം ഇല്ലാതിരുന്നില്ല.
അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഐഷു എഴുന്നേറ്റ് ലൈമിന്റെ ക്യാഷ് കൊടുക്കാൻ പോയപ്പോൾ ഞാൻ വിഷ്ണുവിനെ വിളിച്ചു.
"ഡാ ഞങ്ങൾ പ്രിൻസിയെ കണ്ടിട്ട് വരാം. അപ്പോഴേക്കും നീ ഗോകുൽ സാറിനെ ഒന്ന് വളച്ചു കുപ്പിയിൽ ആക്ക്. ഈ സമയത്ത് സാറ് കൂടി ഇടഞ്ഞ് നിന്നാൽ ശരിയാകില്ല." ഞാൻ കാര്യമായി തന്നെ പറഞ്ഞു.
"ഡാ നീ പറയുന്നത് ശരിയാണ് പക്ഷെ സാറിനെ പറഞ്ഞ് മനസ്സിലാക്കുക എന്നത് ഒരു ടാസ്ക് ആണ്."
"ഡാ പ്ലീസ് നീ ഒന്ന് ശ്രമിച്ചു നോക്ക്"
"മ്മ് ശരി ഞാൻ ശ്രമിച്ച് നോക്കാം. ഒരു നറിയുടെ ഫ്രണ്ട് ആയിപ്പോയില്ലേ."
"താങ്ക്സ് മുത്തേ പിന്നെ നാറി നിന്റെ വീട്ടിൽ ഒണ്ടല്ലോ ഫൂലിങ് ക്ലാസ്സ് വെച്ച ഒരെണ്ണം അതാണ്" നൈസ് ആയി അവന്റെ തന്തക്ക് വിളിച്ചു അവന്റെ വായിലിരിക്കുന്നത് കേൾക്കുന്നതിന് മുമ്പ് ഞാൻ ഐഷുവിന്റെ അടുത്തേക്ക് നടന്നു.
ഐഷുവിനോപ്പം പ്രിൻസിയുടെ റൂമിലേക്ക് നടക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. അവൾക്കും നല്ല ടെൻഷൻ ഉണ്ട് എന്ന് അവളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി.
ഗ്ലാസ്സ് ഫിത്തിക്ക് പുറത്ത് ഞങ്ങളെ കണ്ട പ്രിൻസി കൈ കാട്ടി അകത്തേക്ക് വിളിച്ചു. ഇരയെ കിട്ടിയ വേട്ട
💬 Comments
View all comments