0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 453

മറന്നില്ലേ. മോളു ആ കണ്ണൊക്കെ തുടച്ചേ എന്നിട്ട് വന്ന് അമ്മയെ ഒന്ന് ആശ്വസിപ്പിക്ക്. ഓള് നിന്നോട് പിണങ്ങി ഇരിക്കുവാ"

"അതിന് ഞാൻ കരഞ്ഞില്ലല്ലോ" കണ്ണ് തുടച്ച് അച്ഛനെ നോക്കി കൊണ്ട് ഐഷു പറഞ്ഞു.

"ആണോ എന്നാൽ ചെല്ല് ചെന്ന് അമ്മയെ വിളിച്ചോണ്ട് വാ എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാം" ഇത് കേൾക്കേണ്ട താമസം ഐഷു എന്നെ നോക്കി ഇപ്പോൾ വരാം എന്ന് പറഞ്ഞ് അമ്മയുടെ റൂമിലേക്ക് പോയി.

അങ്ങനെ ഹാളിൽ ഞാനും അച്ഛനും മാത്രമായി. അച്ഛൻ എന്റെ അടുത്തേക്ക് വന്നു.

"മോന് അച്ഛനോട് ദേഷ്യമുണ്ടോ?" അച്ഛൻ എന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

"ദേഷ്യമോ എന്തിന്? അച്ഛൻ ചെയ്തത് തന്നെയാണ് ശരി അല്ലെങ്കിലും എനിക്ക് ഒരാടിയുടെ കുറവുണ്ടായിരുന്നു. അങ്ങനത്തെ പണിയാണല്ലോ ഞാൻ കാണിച്ചത്." ഞാൻ അച്ഛനെ സമദാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

"മ്മ്മ്... പിന്നെ മോനെ നിങ്ങൾക്ക് ആരോ പണി തന്നു എന്ന് മോളു പറഞ്ഞല്ലോ അതെന്താ"

"അതച്ചാ ആ ഫോട്ടോയില്ലേ? അത് ഒരു തമാശക്ക് എടുത്തതാണ്. അത് ഇന്നലെ തന്നെ ഞാൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു പക്ഷെ അതിനിടക്ക് അതെങ്ങനെയോ ലീക് ആയി. അത് എങ്ങനെ ആര് ചെയ്തു എന്നൊന്നും ഒരു പിടിയുമില്ല."

"ആഹ് കഴിഞ്ഞത് കഴിഞ്ഞു. അറിയാല്ലോ എനിക്ക് ആകെ ഐഷു മാത്രേ ഉള്ളു. മോൻ മനപ്പൂർവം അവളുടെ കണ്ണ് നിറയുന്ന ഒന്നും ചെയ്യില്ല എന്നറിയാം. എന്നാലും ഇനി ഇങ്ങനെ ഒന്നും വരാൻ ഇട വരരുത്."

"ഇല്ലച്ചാ ഞാൻ ഒരിക്കലും ഇങ്ങനെയൊന്നുമുണ്ടാകില്ല"

"എന്താ രണ്ട് പേരും കൂടി ഒരു ഗൂഢാലോചന എനിക്കിട്ടുള്ള പുതിയ പണി വല്ലത്തുമാണോ?"

💬 Comments

View all comments