Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
അമ്മയേയും കൊണ്ട് ഹാളിലേക്ക് വന്ന ഐഷു ചോദിച്ചു.
"ഒന്നുമില്ല മോളെ വാ നമുക്ക് ഭക്ഷണം കഴിക്കാം" അച്ഛനാണത് പറഞ്ഞത്. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി.
അമ്മക്കും എന്നോട് പിണക്കമൊന്നുമില്ല എന്ന് അറിഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി. അങ്ങനെ ഭക്ഷണം കഴിച്ചു കുറച്ച് കഴിഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഐഷുവും എന്റെ കൂടെ വരുന്നു. എന്ന് പറഞ്ഞു. വീട്ടിൽ മാതാസ്രീയെ നേരിടാൻ ഒരു സപ്പോർട്ട് ഉള്ളത് നല്ലത് ആയത് കൊണ്ട് ഞാനും തടയാൻ നിന്നില്ല. അങ്ങനെ ഐഷുവിനെ വൈകിട്ട് കൊണ്ടാക്കാമെന്ന് പറഞ്ഞ് ഞങ്ങൾ എന്റെ വീട്ടിലേക്കു തിരിച്ചു.
വീട്ടിൽ ചെന്ന് കേറിയപ്പോൾ ഞങ്ങളെ കാത്ത് എന്നപോലെ മമ്മി സിറ്റ് ഔട്ടിൽ തന്നെ ഉണ്ടായിരുന്നു. മുഖം ഒരു കുട്ടയുണ്ട്, എല്ലാം അറിഞ്ഞു കാണണം.
"മമ്മിയെന്താ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്" മമ്മിയുടെ അടുത്തെത്തി ഞാൻ ചോദിച്ചു.
എനിക്ക് മറുപടിയൊന്നും തരാതെ തിരിഞ്ഞ് ഒറ്റ പോക്ക്. ഞാൻ വിടുമോ പുറകെ പോയി കയ്യിൽ കയറി പിടിച്ചു.
"വിടാടാ എന്നെ മനുഷ്യനെ നാണം കെടുത്താൻ ഉണ്ടായത്. എനിക്ക് നിന്നെ കാണണ്ട" മമ്മിയുടെ ആ ഡയലോഗിൽ ഞാൻ ഇല്ലാണ്ടായിപ്പോയി. എന്റെ കൈ മമ്മിയുടെ കൈ സ്വാതത്രയാക്കി. മമ്മി നടന്ന് റൂമിലേക്ക് പോയി പുറകെ മമ്മി എന്ന് വിളിച്ച് ഐഷുവും. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ഹാളിലെ സോഫയിൽ ഒരു പ്രതിമയെപ്പോലെ ഇരുന്നു.
"ഡാ വാ ചായ കുടിക്കാം" മമ്മിയാണ് പുറകിൽ ഐശുവും ഉണ്ട്.
"എനിക്കൊന്നും വേണ്ട" ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെയാണ് പറഞ്ഞത്.
"ഡാ നീ വാശി പിടിക്കല്ലേ. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തോ പറഞ്ഞു
💬 Comments
View all comments