Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]
എന്ന് പറഞ്ഞിട്ട്"
എനിക്ക് അതിന് ഉത്തരം ഉണ്ടയിരുന്നില്ല. മമ്മിയുടെ വാക്കുകൾ എന്നെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു. മമ്മി എന്നോട് ഒരിക്കൽ പോലും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല.
" മോന് വിഷമം ആയോ. മമ്മിയുടെ വിഷമം കൊണ്ട് പറഞ്ഞതല്ലേ? " മമ്മി എന്റെ കൈ പിടിച്ചു എന്റെ താഴ്ന്ന മുഖവും പിടിച്ചു മമ്മിയുടെ മുഖത്തിന് നേരെ ആക്കികൊണ്ട് പറഞ്ഞു.
എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നെങ്കിലും ഞാൻ അത് പരമാവധി പിടിച്ച് നിർത്തി. ഞാൻ കരയുന്നത് കണ്ടാൽ മമ്മിയും കരയും. മമ്മിക്ക് അങ്ങനെ ഒരു ശീലമുണ്ട്. മമ്മി കരഞ്ഞാൽ എനിക്ക് അത് കണ്ട് നിൽക്കാനും പറ്റില്ല.
"വാ ചായ കുടിക്കാം..." മമ്മി എന്റെ കൈ പിടിച്ചു ഡയനിങ് ടേബിളിലേക്ക് നടന്നു, ഞാൻ കൂടെയും. അപ്പോഴേക്കും ഐഷു ചായയും കടിയുമെല്ലാം ടേബിളിൽ സെറ്റ് ചെയ്ത് വച്ചിരുന്നു.
ചായ കുടിച്ച് കഴിഞ്ഞപ്പോൾ എന്റെ വിശമം ഒക്കെ ഏകദേശം മാറി. പിന്നെ മമ്മിയും ഒന്നും ചോദിക്കാൻ വന്നില്ല. എല്ലാം ഐഷു പറഞ്ഞു കാണും.
അങ്ങനെ വൈകുന്നേരം ഞാൻ ഐഷുവിനെ കൊണ്ടാക്കാൻ പോയി.
"ഡി നി എങ്ങനാടി മമ്മിയെ കുപ്പിയിൽ ആക്കിയത്" ബൈക്ക് വീടിന്റെ ഗേറ്റ് കടന്നപ്പോൾ ഞാൻ ചോദിച്ചു.
"എന്ത് കുപ്പിയിൽ ആക്കാൻ. ഞാൻ നടന്നത് നടന്നത് പോലെ പറഞ്ഞു."
"എന്നിട്ട്"
"എന്നിട്ട് എന്താ? എല്ലാം മമ്മി നേരത്തെ അറിഞ്ഞായിരുന്നു. എന്റെ വീട്ടിൽ നടന്നത് വരെ. അച്ഛനെ പിടിച്ചു തള്ളിയതിന് മമ്മിയുടെ കയ്യിൽ നിന്നും കണക്കിന് കിട്ടുകയും ചെയ്തു. അമ്മയാണ് ചാര"
"നീ എന്തിനാ അതിന് അമ്മയുടെ മുകളിൽ കയറുന്നത്. നീ എന്തിനാ വെറുതെ അച്ഛനെ പിടിച്ചു തള്ളാൻ
💬 Comments
View all comments