Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
ഇടക്ക് ഇടക്ക് കിട്ടിയാൽ നന്നായിരുന്നു. ഒരു മൊട്ടിവേഷന്"
"മോൻ ഇപ്പോൾ പോയി അവരെയൊക്കെ വിളിക്കാൻ നോക്ക്. പിന്നെ നീയാണ് ആദ്യം ആളെ കണ്ട് പിടിക്കുന്നതെങ്കിലും ഇതിലും വലുത് തരാം"
"സത്യം...! എല്ലാം കഴിഞ്ഞ് അവസാനം പറ്റിക്കരുത്."
"എന്താടാ അങ്ങനെ പറഞ്ഞത്..! ഇതുവരെ നിനക്ക് ഞാൻ എന്തെങ്കിലും തരാമെന്ന് പറഞ്ഞിട്ട് തരാണ്ടിരുന്നിട്ടുണ്ടോ?"
"അതില്ല..."
"അപ്പോൾ മോൻ പോയി വിളിക്കാൻ നോക്ക് ചേച്ചിക്ക് പണിയുണ്ട്"
"എന്നാൽ ശരി..! ഇനി കണ്ട് പിടിച്ചിട്ട് തന്നെ കാര്യം" ഞാൻ അത് പറഞ്ഞ് ഫോണെടുത്ത് ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങി.
ചില മാറ്റവൻമാർക്ക് സ്ക്രീൻഷോട്ട് അയക്കാൻ പറഞ്ഞപ്പോൾ പുച്ഛം...! പക്ഷെ ഞാൻ വിടുമോ ഞാൻ സൈബർ സെല്ലിൽ കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാൻ പോകുവാണെന്നും.
നീ അല്ല എന്റെ ഫോണിൽ നിന്നും അത് എടുത്തത് എന്ന് എനിക്ക് ബോദ്യമായാൽ നിന്റെ പേര് ഒഴിവാക്കാം ഇല്ലെങ്കിൽ നീ പെടും മോനെ എന്നൊക്ക ഒന്ന് ഭീഷണിപ്പെടുത്തിയപ്പോൾ സാധനം കിട്ടി.
അങ്ങനെ ഞാനും അവളും ഫൂൾ കോൺസെൻട്രേറ്റ് ചെയ്ത് വർക്ക് ചെയ്തു. ഇതിനിടക്ക് അമ്മ ചായ കൊണ്ട് വന്ന് തന്നു. പിന്നെ അച്ഛൻ വന്നപ്പോൾ ഒന്ന് വന്ന് നോക്കിയിട്ട് പോയി. പിന്നെ അൽപ്പമെങ്കിക്കും റസ്റ്റ് കിട്ടിയത് രാത്രി ഫുഡ് കഴിക്കാൻ സമയത്താണ്. ഞാൻ വരാൻ വൈകുമെന്ന് മമ്മിയോട് വിളിച്ച് പറഞ്ഞിരുന്നു.
ഡയനിങ് ടേബിളിൽ ഐഷു അവളുടെ സ്ഥിരം കത്തികളും എന്റെ ക്‌ളീഷേ മറുപടികളുമായി പോയി. ഞങ്ങൾ ഇത്രയും കഷ്ടപ്പെട്ട് എന്താണ് ചെയ്യുന്നത് എന്ന് അമ്മക്കും അച്ഛനും അറിയാമെങ്കിലും ഐഷുവിനെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാകണം അത് ചർച്ച വിഷയമായതേയില്ല.
"ഡാ ഇത് നടക്കുമെന്ന്
💬 Comments
View all comments