Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
പയ്യെ സ്പർശിച്ചു. തൊലി കളഞ്ഞ മുന്തിരി പോലെ മൃതുലമായിരുന്നു അത്. പയ്യെ രണ്ട് ചുണ്ടുകളും രണ്ട് ഭാഗത്തായി വേർപെടുത്തി അവളുടെ പാൽ ചുണ്ടുകൾ എനിക്ക് ദൃശ്യമായി. അവൾ ഇപ്പോഴും ഉറക്കത്തിൽ തന്നെയാണ് ഉണർന്നാൾ ചിലപ്പോൾ എന്നെ മൊത്തമായിട്ട് അങ്ങ് തിന്നു കളയും. അവളുടെ പല്ലുകൾ ഞാൻ ശ്രദ്ധയോടെ വീക്ഷിച്ചു ഇല്ല നീണ്ട പല്ലുകളില്ല....! യക്ഷിയല്ല...!
അവളുടെ ആ കിടത്തം കാണുമ്പോൾ എന്റെ കണ്ട്രോൾ ചെറുതായിട്ട് പോകുന്നുണ്ടായിരുന്നു. ഇനിയും നിന്നാൽ ശരിയാകില്ല എന്ന് തോന്നിയപ്പോൾ ഞാൻ റൂം ചാരി പുറത്തിറങ്ങി. അമ്മ എന്നെ കാത്തെന്നോണം ഹാളിൽ തന്നെയുണ്ടായിരുന്നു.
"എന്നാൽ ഞാൻ ഇറങ്ങട്ടെ അമ്മേ..."
"ഇന്നിനി പോണോ മോനെ ഇത്രയും ലേറ്റ് ആയില്ലേ. ഇന്ന് ഇവിടെ കിടക്കാം"
"അത് ശരിയാവില്ല അമ്മേ വീട്ടിൽ മമ്മി തനിച്ചല്ലേ? പിന്നെ അച്ഛൻ ഉറങ്ങിയോ?"
"അതും ശരിയാണ്.. പിന്നെ അച്ഛൻ നേരത്തെ ഉറങ്ങി! രാവിലെ മുതൽ ഇരുന്നിട്ട് അത് ചെയ്തവന്റെ വല്ല വിവരവും കിട്ടിയോ മോനെ?"
"ആഹ് ഏകദേശം അടുത്തെത്തി. ഏതായാലും നാളത്തോടെ ഒരു തീരുമാനമാകും"
"എന്നാൽ ശരി മോനെ... മോൻ ഇറങ്ങിക്കോ ഇനിയും വൈകണ്ട"
"ശരി അമ്മേ..." അങ്ങനെ നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു. മമ്മി എന്നെ കാത്ത് ഉറങ്ങാണ്ട് ഇരിപ്പുണ്ടായിരുന്നു. പിന്നെ നേരം വൈകിയത് കൊണ്ട് ഒരുപാട് ഡയലോഗ് ഒന്നുമുണ്ടായില്ല പെട്ടന്ന് റൂമിലേക്ക് പോയി കട്ടിലിൽ വീണു.
പിറ്റേന്നും ഇന്നലത്തെ പോലെ എഴുന്നേൽക്കാൻ വൈകി. ഐഷു തന്നെയാണ് വിളിച്ചെഴുന്നേൽപ്പിച്ചത്. പ്രഭാതം കർമങ്ങൾ കഴിഞ്ഞ് ഹാളിൽ ചെല്ലുമ്പോൾ, കുളിച്ചു പട്ടുസാരിയൊക്കെ ഉടുത്ത് റഡിയായി നിൽക്കുവാണ് മമ്മി.
"രാവിലെ തന്നെ ഇത്രയും സുന്ദരിയായി എന്റെ
💬 Comments
View all comments