Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
മമ്മി എങ്ങോട്ടാ" ഞാൻ സുന്ദരി എന്ന് പറഞ്ഞത് മമ്മിക്ക് ബോദിച്ചു എന്ന് മുഖത്ത് വന്ന ചിരി തെളിയിച്ചു.
"ഞാൻ നിന്നോട് പറഞ്ഞില്ലേ എന്റെ കൂട്ടുകാരിയുടെ മോളുടെ നിച്ഛയമാണ്"
"ഏത് നമ്മുടെ മറ്റേ എലുമ്പിയുടെയോ"
"ഡാ പെൺകുട്ടിക്കളെ കളിയാക്കല്ലേ എന്ന് ഞാൻ പറഞ്ഞിട്ടില്ലേ"
"ഓഹ് ഞാൻ കളിയാക്കുന്നില്ലേ അവളുടെ പേര് എനിക്ക് അറിയാത്തത് കൊണ്ടല്ലേ"
"നിനക്ക് അല്ലെങ്കിൽ ആരുടെ പേരാണ് അറിയാവുന്നത്, നൂറു തവണ പറഞ്ഞാലും നീ മറക്കും"
"രാവിലെ തന്നെ കലിപ്പാക്കാതെ മമ്മി കാര്യം പറ അവളുടെ ആണോ"
"ആഹ് അവളുടെ തന്നെ, നീ വരുന്നുണ്ടോ?"
"ഏയ് ഇല്ല ഐഷു വിളിച്ചിരുന്നു അങ്ങോട്ട് പോണം"
"എന്നാൽ ഞാൻ ഇറങ്ങുവാണ്, ബ്രേക്ക് ഫാസ്റ്റ് ഡയനിങ് ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട്" മമ്മിക്ക് ഞാൻ കൂടെ ചെല്ലാത്തതിൽ ചെറിയ വിഷമം ഉണ്ടെന്ന് ആ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി. അതേതായാലും മാറ്റാൻ തന്നെ ഞാൻ തീരുമാനിച്ചു.
"അങ്ങനെ അങ്ങ് പോയാലോ? എന്റെ മമ്മി ഇത്രയും സുന്ദരിയാണെന്ന് എന്റെ ഫ്രിണ്ട്സ് കൂടി ഒന്ന് അറിയട്ടെ നമുക്ക് ഒരു സെൽഫി എടുത്തിട്ട് പോകാം"
"എന്നാൽ പെട്ടെന്ന് വാ" ദൃതി വച്ചെങ്കിലും അതിൽ വീണെന്ന് മമ്മയുടെ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി.
അങ്ങനെ നല്ല വെട്ടം ഉള്ള സ്ഥലത്ത് നിന്ന് ഒരു സെൽഫി എടുത്തു.
"ഇത് ഒരെണ്ണം പപ്പക്ക് കൂടി അയക്കാം. ഇത് കണ്ടാൽ എല്ലാം കളഞ്ഞ് നാളെ പറന്നിങ്ങെത്തും മൂപ്പര്"
"പോടാ അവിടുന്ന് കളിയാക്കാതെ" മമ്മിയുടെ മുഖത്തു ഒരു പ്രത്യേകതരം നാണം വന്നു.
"ഇപ്പോൾ മമ്മിയെ കണ്ടാൽ എന്റെ ചേച്ചി ആണെന്നെ പറയു. "
"പോട്ടെ
💬 Comments
View all comments