Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
ഇന്നലെ രാവിലെ ഞാൻ ഇത് ആയിരിക്കണം പ്രതീക്ഷിച്ചത്.
അതെനിക്ക് ആ കുരുപ്പിനെ പേടി ഉണ്ടായിട്ട് ഒന്നുമല്ല കേട്ടോ.... ചില സമയത്ത് ഓള് യക്ഷിയായി മാറും അപ്പോൾ മുമ്പിൽ നിൽക്കുന്നത് ആരാന്നു പോലും നോക്കില്ല. പിന്നെ കണ്ട സ്വപ്നത്തിൽ ഓൾക്ക് യക്ഷികളെ പോലെ ചോര കുടിക്കാൻ വേണ്ടിയുള്ള നീണ്ട പല്ലുകൾ ഉണ്ടായിരുന്നെന്ന് തോന്നുന്നു.
യക്ഷി....
അതോർത്തപ്പഴേ എനിക്ക് ചിരി വന്നു.
ഏതായാലും ആ സ്വപ്നം കഴിഞ്ഞ് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. പിന്നെ ഒരുപാട് കഴിഞ്ഞെപ്പോഴാണ് നിന്ദ്രാ ദേവി വന്നെന്നെ കൂട്ടികൊണ്ട് പോയത്.
കാലത്ത് തന്നെ ഐഷുവിന്റെ ഫോൺ കേട്ടാണ് എഴുന്നേറ്റത്, നോക്കുമ്പോൾ സമയം ഒമ്പത്തര.
"ഡാ നീ ഇറങ്ങിയോ?" ഫോൺ എടുത്ത് ചെവിയിൽ വെച്ചപ്പോഴേ മറുതല്ക്കൽ നിന്നുമവൾ ചോദിച്ചു.
"ഇറങ്ങാനോ ഇങ്ങോട്ട്...? നമുക്ക് സസ്പെൻഷനല്ലേ...?"
"ഡാ കോളേജിലേക്കല്ല രാവിലെ ഫോണും കൊണ്ട് ഇങ്ങ് വരാൻ ഞാൻ ഇന്നലെ പറഞ്ഞതല്ലേ" ഇന്നലെ അവൾ വിളിച്ചത് അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്.
എന്നിൽ നിന്നും ഉത്തരമൊന്നും കിട്ടാതെ വന്നപ്പോൾ അവൾ തുടർന്നു.
"അപ്പോൾ മോനെല്ലാം മറന്നല്ലേ? അങ്ങനെയാണെങ്കിൽ ഇത് വരെ കട്ടിലിൽ നിന്നും എഴുന്നേറ്റിട്ടുണ്ടാവില്ലല്ലോ?"
"ഇല്ലടി ഞാൻ ദാ വരുന്നു. ഒരു അര മണിക്കൂർ"
"അപ്പോൾ ഞാൻ പറഞ്ഞത് തന്നെ കാര്യം രാജാവിപ്പോഴും ശയ്യയിൽ തന്നെയാണല്ലേ?"
"നീ എന്നെ നിരീക്ഷിക്കാൻ ഇവിടെ വല്ല ക്യാമറയും വച്ചിട്ടിട്ടുണ്ടോടി" അവളുടെ ചോദ്യം കേട്ട് ഞാൻ ചോദിച്ചു.
"പോ... ചെറുക്കാ കളിക്കാതെ. മോൻ പോയി റെഡിയായി പെട്ടന്ന് റെഡിയായി വരാം നോക്ക്" അവൾ ഫോൺ വെച്ചു.
ശവറും ഓണാക്കി അതിന്റെ കീഴെ നിന്ന്
💬 Comments
View all comments