0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 672

നിനക്ക് ആരെയെങ്കിലും സംശയമുണ്ടോ?"

"അങ്ങനെ സംശയിക്കാൻ മാത്രം ആരെയും എനിക്ക് തോന്നുന്നില്ല. പക്ഷെ ഞാൻ അവനിൽ എത്തും ഉടനെ തന്നെ"

"എങ്ങനെ?"

"ഈ ഫോൺ വിളിച്ച എല്ലാവരെയും ഒന്ന് നേരിട്ട് കാണണം. അവരുടെ സ്ക്രീൻഷോട്ട് എടുത്ത സ്ക്രീൻ നേരിട്ട് കാണാമല്ലോ? പിന്നെ എന്റെ ക്ലാസ്സിൽ ഞാൻ പറഞ്ഞ ഗുണങ്ങൻ ഉള്ള ആളുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കണം."

"അപ്പോൾ യഥാർത്ഥ അന്വേഷണം ഇനിയാനല്ലേ തുടങ്ങുന്നത്."

"അതെ...!" സേതു രാമയ്യർ സി ബി ഐ യെപോലെ പുറകിൽ കൈ കെട്ടിയാണ് ഞാൻ അത് പറഞ്ഞത്.

"അപ്പോൾ ഇനി ഇത് നോക്കണോ?" ലാപ് നോക്കി അവൾ ചോദിച്ചു.

"നോക്കിക്കോ എന്തെങ്കിലും ക്ലൂ കിട്ടിയാലോ? എന്നിട്ട് വൈകിട്ട് കോളേജ് വിടുന്ന സമയത്ത് നമുക്ക് കോളേജിൽ പോകാം!"

"മ്മ് ശരി...!" അങ്ങനെ ഐഷു വീണ്ടും ലാപ്പിൽ കുത്താൻ തുടങ്ങി.

ഞാൻ ഫോൺ എടുത്ത് പേപ്പർ ബോർഡിൽ അടയാളപ്പെടുത്തിയ പേജ് ഫോട്ടോ എടുത്തു. 'എന്റെ ഒരു ദിവസത്തെ ഫുൾ അധ്വാനമാണ്' എന്റെ ആത്മഗതമാണ് കേട്ടോ!

പിന്നെ പതിയെ അവളുടെ ബെഡിൾ കേറി കിടന്നു. ചുമ്മ അവളുടെ വാട്സ്ആപ്പ് എടുത്തു എന്നിട്ട് എനിക്ക് തന്നെ ഒരു ഹായ് വിട്ടു.

എന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നപ്പോൾ അവൾ അതിൽ നോക്കി.

"എന്തോന്നടെ ഇത്....!" ഐഷു ചോദിച്ചു.

"ചുമ്മ...!" ഞാൻ കണ്ണിറുക്കി കാണിച്ചു.

അതിന് ഒന്ന് ചിരിച്ചു അവൾ വീണ്ടും ലാപ്പിലേക്ക് തിരിഞ്ഞു.

ഞാൻ പിന്നെ ഗൂഗിൾ ഫോട്ടോസ് എടുത്ത് ഇപ്പോൾ എടുത്ത ഫോട്ടോ നോക്കി അതിലെ ഒരോ കാര്യങ്ങളും വീണ്ടും വായിച്ചു നോക്കി, എന്തെങ്കിലും മിസ്സ്‌ ആയി

💬 Comments

View all comments