Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
"ഡി ക്ലാസ്സ് നടക്കുവാണല്ലോ നമുക്ക് വെയിറ്റ് ചെയ്യാമല്ലേ? "
"അതിന്റെയൊന്നും ആവിശ്യമില്ല നീ വന്നെ ഞാൻ കാണിച്ച് തരാം"
"എസ്കുസ്മി ടീച്ചർ..." അവൾ ക്ലാസ്സിന് മുന്നിൽ നിന്ന് അകത്തേക്ക് നോക്കി വിളിച്ചു.
"യെസ് ഇതാര് ഐഷോര്യയൊ? സാമുമുണ്ടല്ലല്ലോ" ടീച്ചർ എന്റെ പേര് പറഞ്ഞപ്പോൾ ഞാൻ അല്പം സംശയിക്കാതിരുന്നില്ല, മറ്റൊന്നും കൊണ്ടല്ല ഈ ടീച്ചറിനെ ഇവിടെ വെച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ പേര് പോലും എനിക്ക് അറിയില്ല. ആ ടീച്ചറിന് എന്നെ അറിയാം..! നമ്മൾ അങ്ങനെ ഫേമസ് ആയല്ലേ?
"അല്ല നിങ്ങൾ എന്താ കോളേജിൽ നിങ്ങളെ സസ്പെന്റ് ചെയ്തല്ലേ?" ടീച്ചർ തുറന്നു.
"അതൊക്ക ആണ് ടീച്ചർ, ഇപ്പോൾ ഒരു അത്യാവശ്യം കാര്യമാണ് എനിക്ക് രേഷ്മിയോട് ഒന്ന് സംസാരിക്കണം." ഐഷുവാണ് അത് പറഞ്ഞത്. അവളുട ക്ലാസ്സിലെ കൊറുങ്ക മുടിക്കാരിയാണ് രഷ്മി ഐഷിവിന്റെ ഫ്രണ്ട് ആണ്.
"അതിപ്പോൾ ക്ലാസ്സ് നടക്കുവാണല്ലോ?" ടീച്ചർ പരിഭ്രമിച്ചു.
"ടീച്ചർ പ്ലീസ് ഒരു പത്ത് മിനിറ്റ് ഒരു കാര്യം ചോദിച്ചിട്ട് ഞാൻ പൊയ്ക്കോളാം"
"ആഹ് ഓക്കേ പക്ഷെ ഇത് ആരുമറിയാരുത്."
"ഇല്ല ടീച്ചർ ആരുമറിയില്ല...!"
"രഷ്മി പൊയ്ക്കോളൂ...!" ടീച്ചർ രശ്മിയോട് പറഞ്ഞു.
ഞങ്ങൾ അങ്ങോട്ട് മാറി നിന്നപ്പോൾ രേഷ്മി ഞങ്ങളുടെ ഇടയിലേക്ക് വന്നു.
"എന്താഡി എന്ത് പറ്റി" രഷ്മി ഐശ്വര്യയോട് തിരക്കി.
"ഡി നിന്റെ ഫോൺ ഇങ്ങേടുത്തെ ഒരു കാര്യം നോക്കാണാനാണ്"
"ഫോണോ എന്ത് നോക്കാൻ..!"
"അതൊക്കെ ഞാൻ പറയാം, നീ ആദ്യം ഫോൺ താ"
"അതൊന്നും പറ്റില്ല ഞാൻ എന്റെ ഫോൺ ഒന്നും ആർക്കും കൊടുക്കാറില്ല"
"ആണോ എന്ന് മുതലാണ് ഇത് തുടങ്ങിയത്. നീ കളിക്കാണ്ട് ഫോൺ
💬 Comments
View all comments