Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]
ചോദിച്ചു.
"ഇല്ലടി ഉറക്കം വരുന്നില്ല" ഞാൻ അവളോട് കൂടുതൽ ചേർന്ന് കിടന്ന് കൊണ്ട് പറഞ്ഞു.
"അതെന്താ ഉറക്കം വരാത്തത്."
"അത് പിന്നെ ഭയങ്കര തണുപ്പ്..."
"പിന്നെ ഇവിടെ തണുപ്പല്ലാതെ ചൂടായിരിക്കുമോ?"
"അതല്ലടി..."
"പിന്നെ...!"
"ഈ തണുപ്പ് മാറ്റാൻ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ..."
"തണുപ്പ് മാറ്റാൻ ഇവിടെ ഇപ്പോൾ എന്താ ഉള്ളത്." ഐഷു സംശയത്തോടെ എന്നെ നോക്കി.
അതിന് മറുപടിയായി ഞാൻ എന്റെ ചൂണ്ടു വിരൽ അവളുടെ അദരങ്ങളിൽ സ്പർശച്ചു കാണിച്ചു.
"മോന്റെ ഉദ്ദേശം മനസ്സിലായി! പക്ഷെ നടക്കില്ല." അവൾ നിഷേധ അർത്ഥത്തിൽ തലയാട്ടി കൊണ്ട് പറഞ്ഞു.
" എന്റെ പൊന്നല്ലേ! ഒരെണ്ണം... " ഞാൻ കെഞ്ചി.
"നടക്കില്ല മോനെ നടക്കില്ല എന്ന് പറഞ്ഞാൽ നടക്കില്ല."
"പുല്ല് ഈ സാധനത്തിനെ കല്യത്തിന് മുമ്പ് ഇങ്ങോട്ട് കൊണ്ട് വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ" എന്റെ ആത്മാഗതം അൽപ്പം ഉച്ചതിലായിരുന്നു. അവൾ കേട്ടെന്ന് തോനുന്നു.
" നീ എന്തെങ്കിലും പറഞ്ഞോ? "
"ഏയ്...!
പ്ലീസ്ടി തണുപ്പ് സഹിക്കാൻ പറ്റാത്തത് കൊണ്ടല്ലേ?" ഞാൻ വീണ്ടും ഒന്ന് സോപ്പിട്ടു.
" ഒരെണ്ണം...! അത് കിട്ടിയാൽ മര്യാതക്ക് കിടന്നുറങ്ങുമോ? "
" നീയാണെ സത്യം...!" ഞാൻ സത്യം ചെയ്തു.
" മ്മം... എന്നാൽ കണ്ണടക്ക്. "
ഞാൻ കണ്ണടച്ചു.
അവളുടെ ചുണ്ടുകൾ പ്രതീക്ഷിച്ചു എന്റെ ചുണ്ടുകൾ നനച്ചു റെഡിയായി ഇന്നെങ്കിലും അത് കിട്ടിയത് എന്റെ വലത്തെ കവിളിലാണ്. പുല്ല് ഇത് ഒരു മാതിരി തേപ്പ് പരുപാടി ആയിപ്പോയി.
ഞാൻ പെട്ടെന്ന് കണ്ണ് തുറന്ന് എന്റെ പ്രതിഷേധം അറിയിക്കുന്നതിന് മുമ്പ് ഞാൻ എന്താണ് പറയാൻ വരുന്നത് എന്ന് മനസ്സിലാക്കിയത്
💬 Comments
View all comments