0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

Author : Kambikathakal Read All Parts 321

എന്റ പൊട്ടാബുധിക്ക് തോന്നിയതും ആകാം ???

സ്നേഹത്തോടെ,
EYM?

//

ഇതിന്റെ മറുപടിയാണ് ഈ സീസൺ....

" There are no accidents... There is only some purpose that we haven't yet understood."
~ Deepak Chopra

#########################

സീസൺ 2 ബിഗിൻസ്.....

"സാമേ നീ വരുന്നുണ്ടോ..?" ഐഷു കലിപ്പിലാണത് ചോദിച്ചത്.

"നിനക്ക് എന്താ ഐഷു പറഞ്ഞാൽ മനസ്സിലാകാത്തത്...! ഈ സമയത്ത് എങ്ങനെയാണ്...!" നിസ്സഹായനായി ഞാൻ പറഞ്ഞു.

"എനിക്ക് അതൊന്നും കേൾക്കണ്ട നീ ഓരോന്നു പറഞ്ഞ് എന്നെ പറ്റിക്കാൻ തുടങ്ങിയിട്ട് കുറെയായി, ഇനി പറ്റില്ല ഇത്തവണ ഏതായാലും പോയെ പറ്റു"

"ഡി പ്ലീസ്... സാറയുടെ നിശ്ചയം കഴിഞ്ഞാൽ പിറ്റേന്ന് നമ്മൾ പോകുന്നു പോരെ" എന്റെ പെങ്ങളാണ് സാറ...!

"പറ്റില്ല... പറ്റില്ല... പറ്റില്ല... എനിക്ക് ഇപ്പോൾ തന്നെ പോണം നീ തന്നെയല്ലേ എനിക്ക് വാക്ക് തന്നത്."

"ഞാൻ തന്നെയാ നിനക്ക് വാക്ക് തന്നത് പക്ഷെ അതിനിടക്ക് ഇങ്ങനെ ഒരു വള്ളിക്കെട്ട് വന്ന് കേറുമെന്ന് ഞാൻ കരുതിയോ, ഏതായാലും ഒരാഴ്ച കഴിഞ്ഞാൽ അവളുടെ എൻഗെജ്‌മന്റ് ആണ് അതിനടക്ക് എങ്ങനെയാണ്?"

"നീ ഒന്നും പറയണ്ട നമ്മൾ പ്ലാൻ ചെയ്യ്ത പോലെ പോയാൽ എൻഗേജ്മെന്റിന്റെ തലേന്ന് രാത്രി ഇങ്ങെത്താം!"

"ഡി അപ്പോൾ എൻഗേജ്മെന്റിന്റെ ഒരുക്കങ്ങൾ ഒക്കെ ആരാ ചെയ്യുന്നത്. അവൾക്ക് ആകെയുള്ള ചേട്ടനല്ലേ ഞാൻ..."

"ഒരു ചേട്ടൻ... പോടാ നിന്നെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ? നീ സെക്കന്റ്‌ ഇയർ വെച്ച് കൈ പാസ്റ്റർ ഇട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ പറഞ്ഞതല്ലേ? എന്നിട്ട് ഇപ്പോൾ കോളേജും കഴിഞ്ഞു റിസൾട്ടും

💬 Comments

View all comments